ബാർ അസോസിയേഷൻ തനിക്കെതിരെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മർദ്ദനമേറ്റ അഭിഭഷക ശ്യാമിലി.

തിരുവനന്തപുരം: സീനിയർ വനിതാ അഭിഭാഷകരുൾപ്പെടെ തന്നെ കുറ്റക്കാരിയാക്കാൻ ശ്രമിക്കുന്നുവെന്ന് മർദ്ദനമേറ്റ ജൂനിയർ അഭിഭാഷക ശ്യാമിലി ജസ്റ്റിൻ. അഭിഭാഷകരുടെ ഗ്രൂപ്പിൽ തന്നെ കുറ്റക്കാരിയാക്കാൻ ശ്രമിക്കുന്നുവെന്നാണ് ശ്യാമിലി ആരോപിക്കുന്നത്. ബാർ അസോസിയേഷനിൽ ഒത്തുതീർപ്പാക്കേണ്ട കാര്യമായിരുന്നുവെന്നാണ് അവർ പറഞ്ഞത്. ശബ്ദ സന്ദേശം പുറത്തുവിട്ടത് താനല്ലെന്നും ശ്യാമിലി പറഞ്ഞു.
അതേസമയം ബാർ അസോസിയേഷൻ തനിക്ക് എതിരെ നിന്നിട്ടില്ലെന്നും ശ്യാമിലി വ്യക്തമാക്കി. ഭാരവാഹികൾ തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്യാമിലി വെളിപ്പെടുത്തി. സീനിയർ അഭിഭാഷകനെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പിന്തുണച്ചോട്ടെ. പക്ഷേ അത് തന്നെ അധിക്ഷേപിക്കുന്ന തരത്തിലായപ്പോൾ പ്രതികരിക്കുകയാണ് ചെയ്തതെന്ന് ശ്യാമിലി പറഞ്ഞു.
ആരുടെയും സഹതാപം ആവശ്യമില്ല. അതുകൊണ്ട് തന്നെ മേക്കപ്പ് ഇട്ട മുഖം ആരേം കാണിക്കേണ്ട കാര്യവുമില്ല. തന്നെ ഒറ്റപ്പെടുത്തുമെന്ന ആശങ്കയുമില്ല. തന്നെ അധിക്ഷേപിച്ചവരുടെ പേരുകൾ പറയുന്നില്ലെന്നും ശ്യാമിലി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.