)
തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി ബെയ്ലിന് ദാസിനുള്ള വിലക്ക് പിൻവലിച്ച് കേരള ബാര്‍ കൗണ്‍സില്‍. സംഭവത്തിന് പിന്നാലെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ വിലക്കേർപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. നിബന്ധനകൾക്ക് വിധേയമായി പ്രാക്ടീസ് ചെയ്യാനാണ് ബാർ കൗൺസിൽ അനുമതി നൽകിയിരിക്കുന്നത്.
കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടുന്നതിന് അനുസൃതമായിട്ടായിരിക്കും പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുന്നത്. സസ്പെന്ഷന് നടപടി ചോദ്യം ചെയ്ത് ബെയ്ലിന് ദാസ് ഹൈക്കോടതിയില്‍ ഹർജി നൽകിയിരുന്നു. ഈ ഹര്‍ജിയിലാണ് ബാര്‍ കൗണ്‍സില്‍ ഇപ്പോൾ നിലപാട് അറിയിച്ചിരിക്കുന്നത്. ഇതോടെ ബെയ്ലിന് ദാസിൻരെ ഹര്‍ജി ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തീര്‍പ്പാക്കി.
ഇക്കഴിഞ്ഞ മെയ് 13നാണ് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകയായ ശ്യാമിലിയെ വക്കീല്‍ ഓഫീസില്‍ വെച്ച് ബെയ്ലിൻ ദാസ് ക്രൂരമായി മർദ്ദിച്ചത്. തുടർന്ന് ഇയാളെ കേസിൽ പ്രതി ചേർത്തതിന് പിന്നാലെ തിരുവനന്തപുരം ബാര്‍ അസോസിയേഷന് ബെയ്ലിന് ദാസിനെ അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.