തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനമേറ്റതായി പരാതി. സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദ്ദിച്ചതായാണ് പരാതി. യുവതിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്ന് ആരോപണം. അഭിഭാഷക ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം ആരോപണത്തിന് പിന്നാലെ ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. നിയമ നടപടിക്കായി ശ്യാമിലിയെ സഹായിക്കുമെന്ന് ബാർ അസോസിയേഷൻ വ്യക്തമാക്കി.
Also Read: Nanthancode Massacre Verdict: നന്തൻകോട് കൂട്ടക്കൊല കേസ്: കേദലിന് ജീവപര്യന്തം തടവും പിഴയും
ഓഫീസിൽ നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്തതിനാണ് മർദ്ദിച്ചതെന്നാണ് പരാതി. കോടതി വളപ്പിൽ വച്ചാണ് അഭിഭാഷകയെ ബെയ്ലിൻ ദാസ് മർദ്ദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്









