തിരുവനന്തപുരം: ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി കൊല്ലം എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. തന്റെ പോസ്റ്റർ വിതരണം ചെയ്യുന്നില്ലെന്നും തനിക്കുവേണ്ടി പ്രചാരണം നടത്തുന്ന കാര്യത്തിൽ നിസ്സഹകരണ മനോഭാവമാണ് ജില്ലാ നേതൃത്വം നടത്തുന്നത് എന്നും കൃഷ്ണകുമാർ പറഞ്ഞു. സംഭവം ആരോപിച്ച് ബിജെപി കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ സംസ്ഥാന നേതൃത്വത്തിന് അദ്ദേഹം പരാതിയും നൽകി.
ബിജെപി ജില്ലാ നേതൃത്വത്തിന് എത്തിച്ചുകൊണ്ടാണ് കൃഷ്ണകുമാർ കൊല്ലത്ത് സ്ഥാനാർത്ഥിയായി പ്രത്യക്ഷപ്പെടുന്നത് ഇതോടെ തുടങ്ങിയതാണ് ജില്ലാ നേതൃത്വത്തിന്റെ സംഗത എന്നാണ് ആക്ഷേപം ഉയരുന്നത്. സ്ഥാനാർത്ഥിയെ നിർണയിക്കുന്നത് വൈകിയതിനാൽ പോസ്റ്റുകൾ അച്ചടിക്കാൻ താമസം ഉണ്ടെന്നായിരുന്നു തുടക്കത്തിൽ ജില്ലാ നേതൃത്വം നിരത്തിയിരുന്ന വാദങ്ങൾ. ഇതോടെ കൃഷ്ണകുമാർ തന്റെ പോസ്റ്ററുകൾ സ്വന്തമായി തയ്യാറാക്കി. എന്നാൽ ഇത് വിതരണം ചെയ്യാനും ജില്ലാ നേതൃത്വം തയ്യാറായില്ല. കൂടാതെ പുതിയ പ്രിന്റിംഗ് ഓർഡറുകൾ നൽകിയതുമില്ല.
ALSO READ: കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പാലിയത്ത് രവിയച്ചൻ അന്തരിച്ചു
താൻ സ്വന്തം നിലയ്ക്ക് അച്ചടിച്ച പോസ്റ്ററുകൾ പോലും നേതൃത്വം വിതരണം ചെയ്യാൻ കൂട്ടാക്കുന്നില്ല എന്നും ഈ രീതിയിൽ തനിക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൃഷ്ണകുമാർ സംസ്ഥാന നേതൃത്വത്തിന് പരാതി അറിയിച്ചത്. പരാതി ബോധ്യപ്പെട്ട ജില്ലാ ആർഎസ്എസ് കൊല്ലത്തെ ജില്ലാ നേതൃത്വത്തെ കൊണ്ട് പണിയെടുപ്പിക്കുന്നതിനു വേണ്ടി സംയോജകനെ ചുമതലപ്പെടുത്തി.
ബിജെപി മത്സരിക്കുന്ന കൊല്ലം മണ്ഡലത്തിൽ മാത്രമാണ് ഇത്തരത്തിൽ പ്രത്യേക ആളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ലോക്സഭ ഇലക്ഷൻ പ്രഖ്യാപിച്ചത് മുതൽ ജില്ലാ പ്രസിഡണ്ട് ആയിരിക്കും സ്ഥാനാർത്ഥിയാവുക എന്നായിരുന്നു ലഭിച്ചിരുന്ന സൂചന. എന്നാൽ ഇതിനെ വെട്ടിയാണ് പാർട്ടി നേതൃത്വം നടൻ കൂടിയായ കൃഷ്ണകുമാരനെ സ്ഥാനാർത്ഥിയാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.