)
കണ്ണൂർ: പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചതിന് എതിരെ വിമർശനവുമായി കോൺഗ്രസ് എംപി കെ സുധാകരൻ. കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ച ദൃശ്യങ്ങൾ പുറത്ത് വന്നതിന് ശേഷം വിഡി സതീശൻ മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ച നടപടി മോശമായിപ്പോയെന്ന് സുധാകരൻ പറഞ്ഞു.
ഞാൻ ആയിരുന്നുവെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു സുധാകരന്റെ പ്രതികരണം. സുജിത്തിന്റേത് പാർട്ടി വളരെ ഗൗരവത്തിൽ എടുത്ത പോലീസ് അതിക്രമ കേസാണ്. ഇതുവരെ ഞങ്ങൾക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലന്നും സുധാകരൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.