സത്യം തെളിഞ്ഞു; വേട്ടയാടൽ അവസാനിച്ചു: കെ. സുരേന്ദ്രൻ

തർക്കമന്ദിരം തകർത്ത സംഭവം ആസൂത്രിതമല്ലെന്ന ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചുവെന്ന് പറഞ്ഞ സുരേന്ദ്രൻ ഇതോടെ വിദ്വേഷ പ്രചരണം നടത്തിയ മതേതര രാഷ്ട്രീയ പാർട്ടികളുടെ മുഖംമൂടി അഴിഞ്ഞു വീണുവെന്നും പറഞ്ഞു.    

Last Updated : Sep 30, 2020, 03:54 PM IST
  • കപട മതേതര രാഷ്ട്രീയക്കാരും കോൺഗ്രസുകാരും ബിജെപിക്കെതിരെ നടത്തിയ നുണ പ്രചാരണങ്ങളെല്ലാം ഈ വിധിയോടെ പൊളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
  • എൽ കെ അദ്വാനി അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കളെ കരിവാരിത്തേച്ചവരുടെ മുഖത്തേറ്റ അടിയാണ് ഈ വിധിയെന്ന് പറഞ്ഞ കെ സുരേന്ദ്രൻ തർക്ക മന്ദിരത്തിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
സത്യം തെളിഞ്ഞു; വേട്ടയാടൽ അവസാനിച്ചു: കെ. സുരേന്ദ്രൻ

തിരുവനന്തപുരം:  ബാബറി മസ്ജിദ് കേസിൽ (Babri Masjid case) മൂന്ന് പതിറ്റാണ്ടു കാലത്തെ വേട്ടയാടൽ ഇന്നവസാനിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ (K.Surendran).  കപട മതേതര രാഷ്ട്രീയക്കാരും കോൺഗ്രസുകാരും ബിജെപി (BJP) ക്കെതിരെ നടത്തിയ നുണ പ്രചാരണങ്ങളെല്ലാം ഈ വിധിയോടെ പൊളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.  

Also read: Babri Masjid verdict: ഗൂഡാലോചനയ്ക്ക് തെളിവില്ല; എല്ലാ പ്രതികളേയും വെറുതെ വിട്ടു  

എൽ കെ അദ്വാനി (LK Advani) അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കളെ കരിവാരിത്തേച്ചവരുടെ മുഖത്തേറ്റ അടിയാണ് ഈ വിധിയെന്ന് പറഞ്ഞ കെ സുരേന്ദ്രൻ തർക്ക മന്ദിരത്തിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.  

Also read: Hathras rape case: പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി Yogi Adityanath

തർക്കമന്ദിരം തകർത്ത സംഭവം ആസൂത്രിതമല്ലെന്ന ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചുവെന്ന് പറഞ്ഞ സുരേന്ദ്രൻ ഇതോടെ വിദ്വേഷ പ്രചരണം നടത്തിയ മതേതര രാഷ്ട്രീയ പാർട്ടികളുടെ മുഖംമൂടി അഴിഞ്ഞു വീണുവെന്നും പറഞ്ഞു.  

Trending News