സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി സുരേന്ദ്രന്‍

സര്‍ക്കാരിന്‍റെ വാക്ക് കേട്ട് പൊലീസ് കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെ വ്യക്തമാക്കി.  

Last Updated : Nov 3, 2019, 01:30 PM IST
സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി സുരേന്ദ്രന്‍

തിരുവനന്തപുരം: മാവോയിസ്റ്റ് ലഘുലേഖകള്‍ കയ്യില്‍ വച്ചതിന് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

സര്‍ക്കാരിന്‍റെ വാക്ക് കേട്ട് പൊലീസ് കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെ വ്യക്തമാക്കി. 

ഇത്തരത്തിലുള്ള അട്ടിമറികള്‍ ഉണ്ടാകുന്നതുകൊണ്ടാണ് കേരളത്തില്‍ തീവ്രവാദം വ്യാപിപ്പിക്കുന്നതെന്നും. കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കുന്നതിന് പകരം പാര്‍ട്ടി പ്രവര്‍ത്തകര്‍ എങ്ങനെ തീവ്രവാദത്തിലേയ്ക്ക് തിരിയുന്നു എന്ന് പരിശോധിക്കണമെന്നും സുരേന്ദ്രന്‍ തന്‍റെ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 

ഫെയ്സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു: 

Trending News