close

News WrapGet Handpicked Stories from our editors directly to your mailbox

പത്തനംതിട്ടയില്‍ താമര വിരിയുമെന്ന് സുരേന്ദ്രന്‍

ശബരിമലയുടെ കാര്യത്തിൽ ബിജെപി എടുത്ത നിലപാടിനുള്ള അംഗീകാരമാകും പത്തനംതിട്ടയിലെ വിജയം.   

Updated: Apr 21, 2019, 03:57 PM IST
പത്തനംതിട്ടയില്‍ താമര വിരിയുമെന്ന് സുരേന്ദ്രന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ വന്‍ ഭൂരിപക്ഷം നേടി എന്‍ഡിഎ വിജയിക്കുമെന്ന് സ്ഥാനാര്‍ത്ഥിയായ കെ. സുരേന്ദ്രന്‍.  പത്തനംതിട്ടയിൽ നൂറ് ശതമാനം വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയുടെ കാര്യത്തിൽ ബിജെപി എടുത്ത നിലപാടിനുള്ള അംഗീകാരമാകും പത്തനംതിട്ടയിലെ വിജയം. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയുള്ള പിന്തുണയാണ് തനിക്ക് മണ്ഡലത്തിൽ ലഭിക്കുന്നത്. വിശ്വാസത്തിനൊപ്പം വികസനവും തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമായെന്നും സുരേന്ദ്രൻ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയോജക മണ്ഡലങ്ങളിൽ നിന്ന് നേടിയ വോട്ടുകളെ അപേക്ഷിച്ച് ത്രികോണ മത്സരത്തിൽ ജയിച്ചു കയറാനുള്ള മൂന്ന് ലക്ഷത്തോളം വോട്ടുകൾ ബിജെപി നേടുമോ എന്ന എതിരാളികളുടേയും മാധ്യമങ്ങളുടേയും സംശയങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലം മറുപടി നൽകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എല്ലാ കണക്കുകൂട്ടലുകളേയും തകർക്കുന്ന ഭൂരിപക്ഷമായിരിക്കും എൻഡിഎ പത്തനംതിട്ടയിൽ നേടുകയെന്നും അതില്‍ ആരും ആശങ്കപ്പെടെണ്ടതില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.