close

News WrapGet Handpicked Stories from our editors directly to your mailbox

പ​ത്ത​നം​തി​ട്ട​യി​ല്‍ വോ​ട്ട് മ​റി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്നു: കെ. ​സു​രേ​ന്ദ്ര​ന്‍

പത്തനംതിട്ടയില്‍ തന്നെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി നീചമായ ശ്രമങ്ങള്‍ നടത്തുന്നുവെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. 

Updated: Apr 15, 2019, 12:57 PM IST
പ​ത്ത​നം​തി​ട്ട​യി​ല്‍ വോ​ട്ട് മ​റി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്നു: കെ. ​സു​രേ​ന്ദ്ര​ന്‍

ശബരിമല: പത്തനംതിട്ടയില്‍ തന്നെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി നീചമായ ശ്രമങ്ങള്‍ നടത്തുന്നുവെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. 

വിഷുപ്പുലരിയില്‍ ശബരിമല ദര്‍ശനം നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്തനംതിട്ടയിലെ കെ സുരേന്ദ്രന്‍. 

ജാതി, മത ശക്തികളുമായി ചേര്‍ന്ന് യുഡിഎഫിന് വോട്ട് മറിക്കാന്‍ മുഖ്യമന്ത്രി ആസൂത്രിതശ്രമം നടത്തുന്നു. ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഉണ്ട്. വെളിപ്പെടുത്തേണ്ട സമയത്ത് വെളിപ്പെടുത്തും. പത്തനംതിട്ടയില്‍ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രിയുടെ നീക്കങ്ങളെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ജയത്തില്‍ പൂര്‍ണ്ണ വിശ്വാസം പ്രകടിപ്പിച്ച സുരേന്ദ്രന്‍, പ്രവചനങ്ങള്‍ക്ക് അപ്പുറമാണ് പത്തനംതിട്ടയിലെ ജനവികാരമെന്നും അഭിപ്രായപ്പെട്ടു.