K Surendran| അജണ്ട പോപ്പുലർ ഫ്രണ്ടിന്റെ, സഹായം സംസ്ഥാന സർക്കാർ വക-കെ.സുരേന്ദ്രൻ

കോട്ടയത്ത് നടന്ന സംസ്ഥാന കോർ​ഗ്രൂപ്പ് യോ​ഗത്തിന്റെ തീരുമാനം മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അ​ദ്ദേഹം

Written by - Zee Malayalam News Desk | Last Updated : Nov 29, 2021, 09:57 PM IST
  • മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും പരസ്യമായ പിന്തുണയോടെയാണ് തീവ്രവാദികൾ പ്രവർത്തിക്കുന്നത്
  • ഡിസംബർ 13 ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തും
  • രാഷ്ട്രീയത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
K Surendran| അജണ്ട പോപ്പുലർ ഫ്രണ്ടിന്റെ, സഹായം സംസ്ഥാന സർക്കാർ വക-കെ.സുരേന്ദ്രൻ

കോട്ടയം: ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി കക്ഷിയായതോടെ പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട ഇടതുസർക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാനത്ത് നടപ്പാകുന്നതെന്ന് വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

കോട്ടയത്ത് നടന്ന സംസ്ഥാന കോർ​ഗ്രൂപ്പ് യോ​ഗത്തിന്റെ തീരുമാനം മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അ​ദ്ദേഹം. ഹലാൽ പ്രശ്നമുണ്ടാക്കുന്ന വർ​ഗീയ ശക്തികളെ കാണാതിരിക്കുകയും വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. 

ALSO READ : Attappadi child death | അട്ടപ്പാടിയിലെ ശിശുമരണം; സംസ്ഥാന സർക്കാരിന്റെ അവ​ഗണനയ്ക്കെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന് കെ.സുരേന്ദ്രൻ

മുഖ്യമന്ത്രി സ്ഥാനത്തിന് നിരക്കാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഏകപക്ഷീയവും തീവ്രവാദികളെ സഹായിക്കുന്നതുമായ നിലപാടാണത്. ഹലാൽ എന്നത് ഭക്ഷണത്തിന്റെ മാത്രം പ്രശ്നമല്ല. മറിച്ച് അതൊരു ഭീകരവാദ അജണ്ടയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. എല്ലാ കാര്യത്തിലും ഹലാൽ ഒളിച്ചുകടത്തുന്നുണ്ട്. 

പോപ്പുലർ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും പോലെയുള്ള ഇസ്ലാമിക തീവ്രവാദികളാണ് ഇതിന് പിന്നിൽ. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇതെല്ലാം അറിയാം. മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും പരസ്യമായ പിന്തുണയോടെയാണ് തീവ്രവാദികൾ പ്രവർത്തിക്കുന്നത്. 

ALSO READ :  Attappadi child death | അട്ടപ്പാടിയിൽ സെറിബ്രൽ പാൾസി ബാധിച്ച് ആറ് വയസുകാരി മരിച്ചു

സഞ്ജിത്തിന്റെ കൊലപാതക കേസ് എൻഐഎക്ക് കൈമാറണമെന്ന ആവശ്യവും ഹലാൽ വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടും ഉന്നയിച്ച് ഡിസംബർ 13 ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തും. പാർട്ടിയുടെ മുതിർന്ന നേതാക്കൾ മുഖ്യമന്ത്രിയുടെ വീടിന് മുമ്പിൽ സത്യാ​ഗ്രഹം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News