മണിയുടെ മരണം: സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി ഉത്തരവ്

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സഹായികളെയും, സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവ്. നുണപരിശോധനയ്ക്ക് അനുമതി തേടി അന്വേഷണസംഘം സമര്‍പ്പിച്ച അപേക്ഷയിലാണ് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. മണിയുടെ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സഹായികളായ മുരുകന്‍, വിബിന്‍, അരുണ്‍, അനീഷ് എന്നിവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക. 

Updated: Aug 24, 2016, 03:10 PM IST
മണിയുടെ മരണം: സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി ഉത്തരവ്

തൃശ്ശൂര്‍ : നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സഹായികളെയും, സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവ്. നുണപരിശോധനയ്ക്ക് അനുമതി തേടി അന്വേഷണസംഘം സമര്‍പ്പിച്ച അപേക്ഷയിലാണ് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. മണിയുടെ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സഹായികളായ മുരുകന്‍, വിബിന്‍, അരുണ്‍, അനീഷ് എന്നിവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക. 

കലാഭവന്‍ മണിയുടെ മരണകാരണം കൊലപാതകമോ ആത്മഹത്യയോ സ്വാഭാവികമരണമോ എന്നു സ്ഥീരീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മണിയുടെ സഹായികളും സുഹൃത്തുക്കളുമായ ആറ് പേരെയും നോട്ടീസ് അയച്ചു വിളിപ്പിച്ച്‌ സമ്മതം വാങ്ങിച്ച ശേഷം ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി നുണപരിശോധനയ്ക്ക് ഉത്തരവിട്ടത്. 

കേന്ദ്ര സംസ്ഥാന ലാബുകളില്‍ മണിയുടെ ആന്തരിക അവയവങ്ങള്‍ പരിശോധിച്ചതില്‍ വ്യത്യസ്ത ഫലങ്ങളാണ് പുറത്തു വന്നത്. ശരീരത്തില്‍ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെയും മീഥേല്‍ ആല്‍ക്കഹോളിന്റെയും സാന്നിധ്യം കണ്ടെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിച്ചു.