കലാഭവന്‍ മണിയുടെ മരണം: സി.ബി.ഐ അന്വേഷിച്ചാല്‍ മണിയുടെ സഹോദരൻ ജയിലിൽ അരിയുണ്ട തിന്നേണ്ടി വരുമെന്ന് സാബു

കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിച്ചാല്‍ മണിയുടെ സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണന്‍ ജയിലിൽ അരിയുണ്ട തിന്നേണ്ടി വരുമെന്നാണ് തോന്നുന്നതെന്ന് നടന്‍ സാബു ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. മണിയുടെ സഹോദരൻ, കേസ് നടത്താനെന്ന് പറഞ്ഞ് മണിക്ക് ഫാൻസ്‌ അസോസിയേഷൻ സമ്മാനമായി നൽകിയ പശുക്കളെ വിൽപ്പിച്ച്‌ പണം കൈകലാക്കിയെന്നും സാബു ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കു വിട്ടതിനുപിന്നാലെയാണ് വിവാദ പരാമര്‍ശവുമായി സാബു രംഗത്തെത്തിയത്.

Updated: Jun 12, 2016, 11:58 AM IST
കലാഭവന്‍ മണിയുടെ മരണം: സി.ബി.ഐ അന്വേഷിച്ചാല്‍ മണിയുടെ സഹോദരൻ ജയിലിൽ അരിയുണ്ട തിന്നേണ്ടി വരുമെന്ന് സാബു

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിച്ചാല്‍ മണിയുടെ സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണന്‍ ജയിലിൽ അരിയുണ്ട തിന്നേണ്ടി വരുമെന്നാണ് തോന്നുന്നതെന്ന് നടന്‍ സാബു ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. മണിയുടെ സഹോദരൻ, കേസ് നടത്താനെന്ന് പറഞ്ഞ് മണിക്ക് ഫാൻസ്‌ അസോസിയേഷൻ സമ്മാനമായി നൽകിയ പശുക്കളെ വിൽപ്പിച്ച്‌ പണം കൈകലാക്കിയെന്നും സാബു ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കു വിട്ടതിനുപിന്നാലെയാണ് വിവാദ പരാമര്‍ശവുമായി സാബു രംഗത്തെത്തിയത്.

സാബുവിന്‍റെ ഫെയ്സ് ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം

സീ ബീ ഐ അന്വേഷണം കഴിയുമ്പൊ മിക്കവാറും രാമേഷ്ണന്‍ ജയിലില്‍ കിടന്നു അരിയുണ്ട തിന്നേണ്ടി വരുമെന്നാ തോന്നുന്നത്. കഴിഞ്ഞ ദിവസം മണിച്ചേട്ടനു സമ്മാനമായി ഫാന്‍സ് അസോസിയേഷന്‍ ആളുകള്‍ കൊടുത്ത പശുക്കളെ, അതിനെ പരിപാലിക്കാന്‍ ഏല്‍പ്പിച്ചിരുന്ന തമിഴനെ ഭീഷണിപ്പെടുത്തി പശുക്കളെ വില്‍പ്പിച്ച് കാഷും കൊണ്ട് രാമേഷ്ണന്‍ പോയി. കേസ് നടത്താന്‍ രാമേഷ്ണന്‍ കാഷ് വേണമത്രെ!!!!!! എന്റെ അറിവില്‍ പോലീസോ സീ ബീ ഐ യോ തുടങ്ങി ഒരു ഏജന്‍സികളും കാഷ് വാങ്ങി കേസ് അന്വേഷിക്കാറില്ല. മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ വീട്ടില്‍ നിന്നു ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയതായും, മണി ചേട്ടന്റെ ഭാര്യ കര്‍ക്കശമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാമേഷ്ണന്‍ ആ ഉദ്യമത്തില്‍ നിന്നു പിന്മാറി എന്നത് മറ്റൊരു വാര്‍ത്ത. ഇനി ഹെന്തെല്ലാം കാണാന്‍ ഇരിക്കുന്നു. എന്നിട്ട് സാബു ഇപ്രകാരം അരുള്‍ ചെയ്തു:

യധാ യധാ ഹി ധര്‍മസ്യ ഗ്ലാനിര്‍ ഭവതി ഭാരത; അഭ്യുദ്ധാനം അധര്‍മസ്യ തധത്മാനം ശ്രീജാമ്യഹം. പരിത്രാണായ സാധുനാം വിനാശായ ച ദുഷ്‌കൃതാം; ധര്‍മ സംസ്താപനാര്‍തായ: സംഭവാമി യുഗേ യുഗേ.

എന്നു പറഞ്ഞാല്‍ ഞാന്‍ ഇനീം ഇനീം വരുമെന്നു ചുരുക്കം.