കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത: മന്ത്രിയുടെ ഉറപ്പിന് ശേഷം ഉപവാസസമരം കുടുംബം ഉപേക്ഷിച്ചു

Updated: May 26, 2016, 11:50 AM IST
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത: മന്ത്രിയുടെ ഉറപ്പിന് ശേഷം ഉപവാസസമരം കുടുംബം ഉപേക്ഷിച്ചു

ചാലക്കുടി ∙ അന്തരിച്ച മലയാളത്തിലെ പ്രതിഭ നടൻ കലാഭവൻ മണിയുടെ മരണത്തില്‍ ഇപ്പോഴും തുടരുന്ന ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം ശനിയാഴ്ച്ച നടത്താനിരുന്ന ഉപവാസസമരം  ഉപേക്ഷിച്ചു. മന്ത്രി എ.സി. മൊയ്തീൻ മണിയുടെ കുടുംബത്തിന്  അന്വേഷണം ഊർജിതമാക്കാമെന്ന  ഉറപ്പ് നൽകിയതിനെത്തുടർന്നാണ് തീരുമാനം. ചാലക്കുടിയിൽ ശനിയാഴ്ച  ഏകദിന ഉപവാസംനടത്താനാണ് തീരുമാനിച്ചിരുന്നത്,എന്നാല്‍ മന്ത്രി എ.സി. മൊയ്തീൻ നല്‍കിയ ഉറപ്പിന്മേല്‍  ഉപവാസം ഉപേക്ഷിക്കാന്‍ മണിയുടെ കുടുംബം തീരുമാനിച്ചത്. 

മണിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ഇതുവരെ  ഹൈദരാബാദിലെ കേന്ദ്രലാബിൽ നിന്ന്  പോലീസിന് ലഭിച്ചില്ല. അന്വേഷണത്തെ അട്ടിമറിക്കാനുള്ള പൊലിസിന്‍റെ മനപൂര്‍വ്വമുള്ള മെല്ലെപ്പോക്കാണ്  ഇതിന്‍റെ പിന്നിലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അതേസമയം, മണിയെ കൊല്ലപ്പെടുത്തിയതാണെന്ന ആരോപണത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ് കുടുംബം.