കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നു ഹൈകോടതി

നടൻ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നു ഹൈകോടതി. ഒരുമാസത്തിനകം കേസ് ഏറ്റെടുക്കണമെന്ന് കോടതി സി.ബി.ഐയോട് നിർദേശിച്ചു. സഹോദരൻ കെ.ആർ. രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദേശം.

Updated: Apr 12, 2017, 12:07 PM IST
കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നു ഹൈകോടതി

കൊച്ചി: നടൻ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നു ഹൈകോടതി. ഒരുമാസത്തിനകം കേസ് ഏറ്റെടുക്കണമെന്ന് കോടതി സി.ബി.ഐയോട് നിർദേശിച്ചു. സഹോദരൻ കെ.ആർ. രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദേശം.

എന്നാൽ മുമ്പ് ഈ വിഷയത്തിൽ കോടതി സി.ബി.ഐയോട് വിശദീകരണം ചോദിച്ചപ്പോൾ കേസ് ഏറ്റെടുക്കാനാവില്ലെന്ന് അറിയിച്ചിരുന്നു. രാസപരിശോധനകൾ ഉൾപ്പെടെ വിശദമായ അന്വേഷണം നടന്നിട്ടുണ്ടെന്നും ഇനി കേസ് ഏറ്റെടുക്കേണ്ടതില്ലെന്നുമായിരുന്നു സി.ബി.ഐ നിലപാട്. കേസുകളുടെ ബാഹുല്യമുണ്ടെന്നായിരുന്നു സി.ബി.ഐ അഭിഭാഷകന്‍റെ വിശദീകരണം.