കലാഭവന്‍ മണിയുടെ മരണം: നുണപരിശോധന ഫലം പോലീസിനു ലഭിച്ചു; അസ്വഭാവികമായി ഒന്നുമില്ല

ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ നുണപരിശോധനാഫലം പൊലിസിന് ലഭിച്ചു. നുണപരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.ആറ് പേരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. പൊലിസിന് നല്‍കിയ മൊഴി തന്നെ നുണപരിശോധനയിലും ഇവര്‍ ആവര്‍ത്തിച്ചു.

Updated: Nov 19, 2016, 05:20 PM IST
കലാഭവന്‍ മണിയുടെ മരണം: നുണപരിശോധന ഫലം പോലീസിനു ലഭിച്ചു; അസ്വഭാവികമായി ഒന്നുമില്ല

ചാലക്കുടി: ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ നുണപരിശോധനാഫലം പൊലിസിന് ലഭിച്ചു. നുണപരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.ആറ് പേരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. പൊലിസിന് നല്‍കിയ മൊഴി തന്നെ നുണപരിശോധനയിലും ഇവര്‍ ആവര്‍ത്തിച്ചു.

അന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായകവിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതിയിരുന്നത്. മണിയുടെ മരണത്തിനു തലേന്ന് അദ്ദേഹത്തിന്റെ ഔട്ട് ഹൗസായ ‘പാടി’യില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളും പരിചാരകരുമായ ആറു പേരെയാണ് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നുണപരിശോധന നടത്തിയത്. 

സംഭവദിവസം സുഹൃത്ത് അനീഷ് ചാരായം എത്തിച്ചിരുന്നതായി മൊഴി ലഭിച്ചിരുന്നു. എന്നാല്‍ മണി ചാരായം കഴിച്ചിട്ടില്ലെന്നും മരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ചാരായം എത്തിച്ചിട്ടില്ലെന്നുമാണ് അനീഷ് പൊലീസിന് നല്‍കിയ മൊഴി. 

അതേസമയം, മണിയുടെ ശരീരത്തില്‍ വ്യാജമദ്യമായ മെഥനോളിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മണിയുടെ മാനേജര്‍, ഡ്രൈവര്‍, സഹായികള്‍ എന്നിവരെവരെയാണ് നുണപരിശോധനക്ക് വിധേയമാക്കിയത്. സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ അനുതിയോടെ തിരുവനന്തപുരത്തായിരുന്നു നുണ പരിശോധന.