Kalamassery Poletechnic Ganja Case: ഹോസ്റ്റലിലെ ലഹരി വേട്ടയ്ക്ക് നിർണ്ണായകമായത് പ്രിൻസിപ്പലിൻ്റെ കത്ത്

ആദ്യത്തെ എഫ്ഐആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശാണ് പ്രതി. ആകാശിന്റെ മജൂറിയിൽ നിന്നും 1.909 kg കഞ്ചാവാണ് കണ്ടെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Mar 15, 2025, 01:46 PM IST
  • ഹോസ്റ്റലിലെ ലഹരി വേട്ടയ്ക്ക് നിർണ്ണായകമായത് പ്രിൻസിപ്പലിൻ്റെ കത്ത്
  • ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുന്നെന്ന് സൂചന നൽകി പ്രിൻസിപ്പൾ 12 ന് പോലീസിന് കത്ത് നൽകിയിരുന്നതായിട്ടാണ് റിപ്പോർട്ട്.
Kalamassery Poletechnic Ganja Case: ഹോസ്റ്റലിലെ ലഹരി വേട്ടയ്ക്ക് നിർണ്ണായകമായത് പ്രിൻസിപ്പലിൻ്റെ കത്ത്

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ നിർണായകമായത് പ്രിൻസിപ്പൽ പോലീസിന് നൽകിയ കത്തെന്ന് റിപ്പോർട്ട്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുന്നെന്ന് സൂചന നൽകി പ്രിൻസിപ്പൾ 12 ന് പോലീസിന് കത്ത് നൽകിയിരുന്നതായിട്ടാണ് റിപ്പോർട്ട്. 

Also Read: സംസ്ഥാനത്ത് ചൂട് കനക്കുന്നു; 10 ജില്ലകളിൽ മുന്നറിയിപ്പ്

കത്തിൽ ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ക്യാമ്പസിൽ പോലീസ് റെയ്ഡ് നടത്തിയത്. കേസില്‍ രണ്ട് പൂർവ്വ വിദ്യാർത്ഥികളെ കൂടി പോലീസ് ഇന്ന് പിടികൂടിയിട്ടുണ്ട്.  ഇവരാണ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചത്. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച  ആഷിക്കിനെയും സുഹൃത്ത് ഷാരികിനെയുമാണ് പോലീസ് പിടികൂടിയത്. 

ഇന്നലെ അറസ്റ്റിലായ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥികള്‍ക്കെതിരായ തെളിവുകൾ പോലീസിന് ലഭിച്ചത്. ഇവർ കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്. ഇതിൽ ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ കൂടുതൽ വിദ്യാർത്ഥികളുടെ പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്.  

Also Read: ശനി ദേവന് പ്രിയം ഇവരോട് നൽകും സർവ്വ സമ്പത്തുകളും!

കോളേജ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പോലീസ് ഇന്നലെ പിടിച്ചെടുത്തത്. സംഭവത്തില്‍ 2 എഫ്ഐആറുകളും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യത്തെ എഫ്ഐആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശാണ് പ്രതി.  ആകാശിന്റെ മജൂറിയിൽ നിന്നും 1.909 kg കഞ്ചാവാണ് കണ്ടെടുത്തത്. ഈ പ്രതി കഞ്ചാവ് വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളുണ്ട്‌ അതിൽ ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് പ്രതികൾ. ആദിത്യനെയും അഭിരാജിനെയും ഇന്നലെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News