കൊച്ചി: കളമശേരി പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍. ഇതോടെ കേസില്‍ ആറ് പേരാണ് ഇതുവരെ അറസ്റ്റിലായത്. പിടിയിലായവരില്‍ ഒരാള്‍ കഞ്ചാവിന്‍റെ ഹോള്‍സെയില്‍ ഡീലറാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
പശ്ചിമബംഗാളിലെ മൂർഷിദാബാദ് ജില്ലയിലെ സുഹൈല്‍ ഷേഖ്, എഹിന്തോ മണ്ഡല്‍ എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴയിലെ ഇതര സംസ്ഥാനക്കാരുടെ താമസ സ്ഥലത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
കേസില്‍ നേരത്തെ അറസ്റ്റിലായ പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖും ഷാലിഖും സുഹൈല്‍ ഭായ് എന്നു വിളിക്കുന്നയാളാണ് കഞ്ചാവ് എത്തിച്ചു നല്‍കിയതെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു.
തുടർന്നാണ് സുഹൈല്‍ ഭായ് എന്നറിയപ്പെടുന്ന സുഹൈല്‍ ഷേഖിനായി അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് എഹിന്തോ മണ്ഡലും പിടിയിലായത്. എഹിന്തോ കഞ്ചാവിന്‍റെ ഹോള്‍സെയില്‍ ഡീലറാണെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ദിവസക്കൂലിക്ക് ആളെ വച്ചായിരുന്നു എഹിന്തോ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. കഞ്ചാവ് ആവശ്യക്കാര്‍ക്ക് കൈമാറുന്നവര്‍ക്ക് പ്രതിദിനം 1000 രൂപയായിരുന്നു എഹിന്തോ നല്‍കിയിരുന്ന പ്രതിഫലം.
ബംഗാള്‍, ഒഡീഷ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നതെന്ന് എഹിന്തോ പോലീസിനോട് പറഞ്ഞു. സുഹൈലും എഹിന്തോയും അറസ്റ്റിലായതോടെ കളമശ്ശേരി പോളിടെക്നിക് കോളേജിലെ ലഹരി കേസുമായി നേരിട്ട് ബന്ധമുള്ള എല്ലാവരും പിടിയിലായെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









