കൊച്ചി: കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ ഏത് സമയത്തും കഞ്ചാവ് ലഭിക്കുമായിരുന്നുവെന്ന് മൊഴി. ഹോസ്റ്റലിലേക്ക് ഏഴ് തവണ കഞ്ചാവ് എത്തിച്ചുവെന്ന് അറസ്റ്റിലായ വിദ്യാർഥിയുടെ മൊഴി. 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാർക്ക് കൈമാറിയത്. യുപിഐ വഴിയാണ് പണമിടപാട് നടത്തിയത്.
ആറ് മാസം മുൻപാണ് ഇടനിലക്കാരിൽ നിന്ന് കഞ്ചാവ് വാങ്ങാൻ തുടങ്ങിയതെന്നാണ് വിദ്യാർഥികളുടെ മൊഴി. നിലവിൽ ആറ് പ്രതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ അറസ്റ്റിലായ അനുരാജിൽ നിന്നാണ് പുതിയ വിവരങ്ങൾ ലഭിച്ചത്. ആഷിഖ്, ഷാലിഫ് എന്നിവർക്കാണ് കഞ്ചാവ് വാങ്ങിയതിന് പണം നൽകിയതെന്ന് പറഞ്ഞ അനുരാജ് ആരൊക്കെ പണം നൽകി, എത്ര രൂപ നൽകി എന്നീ വിവരങ്ങൾ നൽകിയിട്ടില്ല.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അറസ്റ്റിലായ അനുരാജ്. ആവശ്യപ്പെട്ടാൽ ഏത് സമയത്തും കഞ്ചാവ് എത്തിക്കാൻ ഒരു സംഘം തയ്യാറായിരുന്നുവെന്ന് വിദ്യാർഥികൾ മൊഴി നൽകി. ലഹരി ഉപയോഗിക്കുന്ന വിദ്യാർഥികളുടെ മാത്രം ഒരു ഗ്യാങ്ങും കോളേജ് ഹോസ്റ്റലിൽ ഉണ്ടായിരുന്നു.
ALSO READ: ലഹരിക്കടത്ത് ശൃംഖലയിലെ കണ്ണികൾ; നൈജീരിയൻ സ്വദേശിയുൾപ്പെടെ രണ്ട് പേർ പിടിയിൽ
കോളേജ് ഹോസ്റ്റലിൽ ആറ് മാസം മുൻപാണ് ലഹരി വിൽപ്പന ആരംഭിച്ചതെന്നും ആഷിഖും ഷാലിഫുമാണ് ലഹരി എത്തിച്ചിരുന്നതെന്നും അനുരാജ് മൊഴി നൽകി. ഇവർ കോളേജിലെ പൂർവ വിദ്യാർഥികൾ ആണ്. സമീപത്തെ മറ്റ് കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി അനുരാജിന്റെയും അറസ്റ്റിലായ മറ്റുള്ളവരുടെയും ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ പോലീസ് പരിശോധിക്കും. ഇതുവഴി ആരൊക്കെ പണം കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്താനാകുമെന്നാണ് പോലീസ് പറയുന്നത്.
ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നത് വഴി കൂടുതൽ പേരെ കണ്ടെത്താനാകുമെന്നും ഇവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി. കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ മാത്രമല്ല, സമീപത്തെ മറ്റ് കോളേജുകളിലും ഹോസ്റ്റലുകളിലും ലഹരി ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്നാണ് പോലീസ് നിഗമനം. ഈ സാഹചര്യത്തിൽ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









