Kalamassery Ganja Case: കളമശ്ശേരി കഞ്ചാവ് വേട്ട; നടപടിയുണ്ടാകുമെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം, ആകാശ് റിമാൻഡിൽ

വിഷയത്തിൽ പ്രാദേശിക എസ്എഫ്ഐ നേതൃത്വത്തെ എസ്എഫ്ഐ സംസ്ഥാന നേതൃത്വം തള്ളുകയാണുണ്ടായത്.  

Written by - Zee Malayalam News Desk | Last Updated : Mar 14, 2025, 07:04 PM IST
  • 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്.
  • ആകാശിന് പുറമേ അഭിരാജ്, ആദിത്യൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
  • എന്നാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു.
Kalamassery Ganja Case: കളമശ്ശേരി കഞ്ചാവ് വേട്ട; നടപടിയുണ്ടാകുമെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം, ആകാശ് റിമാൻഡിൽ

കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റിലായ പ്രതി ആകാശ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ആകാശിന് പുറമേ അഭിരാജ്, ആദിത്യൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. ഇവരെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യും.

Add Zee News as a Preferred Source

അതേസമയം സംഭവത്തില്‍ പ്രാദേശിക എസ്എഫ്ഐ നേതൃത്വത്തെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം രം​ഗത്തെത്തി. എസ്എഫ്ഐ പ്രവര്‍ത്തകന് ജാഗ്രതക്കുറവുണ്ടായെന്നും നടപടിയുണ്ടാകുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് വ്യക്തമാക്കി. വൈദ്യ പരിശോധനയ്ക്ക് തയ്യാറാണെന്നാണ് എസ്എഫ്ഐ പ്രവർത്തകൻ പറഞ്ഞിരിക്കുന്നത്. പ്രവർത്തകന്‍റെ ഭാഗം കൂടി കേട്ടശേഷമായിരിക്കും നടപടിയിലേക്ക് കടക്കുക.

Also Read: Kalamassery Ganja Case: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റൽ കഞ്ചാവ് വേട്ട; പിടിയിലായ 3 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കെഎസ്‌യു പ്രവർത്തകന്‍റെ മുറിയിൽ നിന്നാണ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. എന്തുകൊണ്ട് അത് ചർച്ച ചെയ്യുന്നില്ലെന്നും പിഎസ്‍ സഞ്ജീവ് ചോദിച്ചു. ഇക്കാര്യത്തിൽ കെഎസ്‌യു നേതൃത്വം മറുപടി പറയണം. വൈരുദ്ധ്യം നിറഞ്ഞ കാര്യങ്ങളാണ് പ്രവർത്തകൻ പുറത്തിറങ്ങിയശേഷം പറഞ്ഞത്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം. പിടിച്ചെടുത്ത ലഹരിയുടെ ഉറവിടം കണ്ടെത്തണമെന്നും പിഎസ് സഞ്ജീവ് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News