മലപ്പുറം: മലപ്പുറം കാളികാവിൽ നരഭോജി കടുവയെ പിടികൂടുന്നതിനായുള്ള ദൗത്യത്തിനായി എത്തിച്ച കുംകിയാന പാപ്പാനെ ആക്രമിച്ചു. പാപ്പാന് ആനയുടെ ആക്രമണത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് കുംകിയാന പാപ്പാനെ എടുത്തെറിഞ്ഞത്.
കടുവയെ പിടികൂടുന്നതിനായുള്ള ദൗത്യത്തിനായി എത്തിച്ച കുഞ്ചു എന്ന കുംകിയാനയാണ് പാപ്പാൻ ചന്തുവിനെ ആക്രമിച്ചത്. പാപ്പാനെ ആന എടുത്തെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്തുവിനെ ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുവയെ പിടികൂടുന്നതിനായി 60 അംഗ സംഘമാണ് മേഖലയിൽ തിരച്ചിൽ നടത്തുന്നത്.
ALSO READ: മൂന്നാറില്‍ വീണ്ടും കടുവ സാന്നിധ്യം; സ്ഥിരീകരിച്ച് വനം വകുപ്പ്
കടുവയെ പിടികൂടാൻ വിവിധ സ്ഥലങ്ങളിലായി 50 ക്യാമറകളും സ്ഥാപിച്ചു. ഡ്രോൺ നിരീക്ഷണവും കടുവയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് നടത്തുന്നുണ്ട്. പരിക്കേറ്റ പാപ്പാൻ നിലവിൽ ഐസിയുവിലാണെന്നും അപകടനില തരണം ചെയ്തുവെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി ധനിക് ലാൽ പറഞ്ഞു.
കടുവയെ കണ്ടെത്താനായുള്ള ദൗത്യം തുടരുകയാണെന്നും പുതിയ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ഡിഎഫ്ഒ പറഞ്ഞു. മൂന്നാമത്തെ കൂടും അഞ്ച് ലൈവ് സ്ട്രീമിങ് ക്യാമറകളും കൂടി ഇന്ന് സ്ഥാപിക്കും. കടുവയെ ലൊക്കേറ്റ് ചെയ്ത ശേഷം ആണ് കുങ്കിയാനകളെ ഉപയോഗിക്കുകയെന്നും ഡോക്ടർമാർ കുങ്കിയാനകളുടെ ആരോഗ്യനില പരിശോധിച്ച ശേഷമാണ് ദൗത്യത്തിന് ഉപയോഗിക്കുകയെന്നും ഡിഎഫ്ഒ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.