കൊച്ചി: ആലുവയിൽ മൂന്ന് വയസുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ അമ്മയുമായ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ എസ്പി എം ഹേമലത പറഞ്ഞു. പ്രതി സന്ധ്യ മൊഴികൾ മാറ്റിപ്പറയുന്നത് തുടരുകയാണെന്നും ഇവരെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം കൂടുതൽ ചോദ്യം ചെയ്യുമെന്നും ആലുവ റൂറൽ എസ്പി പറഞ്ഞു.
കല്യാണിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുമായി യുവതി പുഴയുടെ സമീപത്തേക്ക് പോകുന്നതും കുട്ടിയില്ലാതെ ഒറ്റയ്ക്ക് തിരിച്ചുവരുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കരുതിക്കൂട്ടി കൊലപ്പെടുത്തിയെന്ന് പറയാനായിട്ടില്ല. കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്. കൃത്യം ചെയ്തതായി കുട്ടിയുടെ അമ്മ സമ്മതിച്ചിട്ടുണ്ടെന്നും എസ്പി എം ഹേമലത പറഞ്ഞു.
സന്ധ്യയുടെ മെഡിക്കൽ പരിശോധനകൾ നടത്തുന്നുണ്ട്. മാനസിക പ്രശ്നങ്ങൾ കണ്ടാൽ, ഡോക്ടറുടെ നിർദേശപ്രകാരം കൂടുതൽ പരിശോധനകൾ നടത്തും. സന്ധ്യ മൊഴികൾ മാറ്റിപ്പറയുന്നത് തുടരുകയാണ്. അതിനാൽ തന്നെ പല കാര്യങ്ങളിലും ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യേണ്ടതായി വരുമെന്നും എസ്പി പറഞ്ഞു.
കൊലപാതകത്തിലേക്ക് നയിച്ചത് വീട്ടിലെ പ്രശ്നങ്ങളാണോ. ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിലെല്ലാം അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ കുഞ്ഞിന്റെ ബന്ധുക്കളേയും ചോദ്യം ചെയ്യും. സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയതിന് ശേഷം അവിടെനിന്ന് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ബാക്കി ചോദ്യം ചെയ്യൽ തുടരുമെന്നും എസ്പി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









