കൊച്ചി: മൂന്നര വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന കേസിലെ പ്രതി സന്ധ്യയ്ക്ക് ഭർതൃവീട്ടിൽ നിന്ന് മാനസിക-ശാരീരിക പീഡനങ്ങൾ ഏറ്റിരുന്നുവെന്ന് സന്ധ്യയുടെ അമ്മ അല്ലി. മൂന്നര വയസുകാരിയായ മകളെ ചാലക്കുടിപ്പുഴയിൽ എറിഞ്ഞുകൊന്ന കേസിലെ പ്രതിയാണ് സന്ധ്യ. 2013ൽ ആണ് സുഭാഷുമായുള്ള വിവാഹം നടന്നതെന്നും ഭർത്താവും ഭർതൃമാതാവും ബന്ധുക്കളും സന്ധ്യയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അല്ലി ആരോപിച്ചു.
എല്ലാ കാര്യങ്ങളിലും കുറ്റപ്പെടുത്തി സന്ധ്യയെ മാനസികമായി തളർത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് സന്ധ്യയുടെ അമ്മ പറയുന്നു. ഭർത്താവിന്റെ വീട്ടുകാരുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് സന്ധ്യ വിഷുവിന് മുൻപ് ഒന്നര മാസത്തോളം കുറുമശേരിയിലെ വീട്ടിലായിരുന്നു. വിഷുവിനാണ് തിരിച്ചുപോയത്.
ALSO READ: മകളെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മ സന്ധ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
സന്ധ്യയ്ക്ക് മാനസിക പ്രശ്നം ഉണ്ടോയെന്ന് പരിശോധിപ്പിക്കണമെന്ന് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് അങ്കമാലിയിലെ ആശുപത്രിയിൽ പരിശോധന നടത്തിയെങ്കിലും സന്ധ്യയ്ക്ക് മാനസികമായി പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർ വ്യക്തമാക്കിയത്. തുടർന്ന് ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങി.
എന്നാൽ, പിന്നീടും തന്നെ പീഡിപ്പിക്കുകയാണെന്ന് സന്ധ്യ മൂത്ത സഹോദരിയെ വിളിച്ച് പറഞ്ഞു. ഇതേ തുടർന്ന് പോലീസിന്റെ വനിതാ ഹെൽപ് ലൈനിൽ സന്ധ്യയുടെ സഹോദരി സൗമ്യ പരാതി നൽകിയിരുന്നു. ഭർതൃവീട്ടിൽ സന്ധ്യ നേരിട്ട പീഡനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും ഇതിനായി നിയമനടപടികൾ സ്വീകരിക്കുമെന്നും അല്ലി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.