കൊച്ചി: നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയും കുട്ടിയുടെ അമ്മയുമായ സന്ധ്യയുടെ മാനസികനില പരിശോധിക്കുമെന്ന് പോലീസ്. മാനസികാരോഗ്യ വിദഗ്ധൻ സ്റ്റേഷനിലെത്തി പരിശോധന നടത്തും. എറണാകുളം മൂഴിക്കുളത്താണ് മൂന്ന് വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞുകൊന്നത്.
മൂന്ന് വയസുകാരിയായ മകളെ താൻ കൊന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തി. കുഞ്ഞിനെ എന്തിന് കൊന്നുവെന്ന പോലീസിന്റെ ചോദ്യത്തിന് ഞാൻ കൊന്നുവെന്നായിരുന്നു സന്ധ്യയുടെ മറുപടി. എന്തിന് കൊന്നുവെന്ന ചോദ്യത്തിന് ഞാൻ കൊന്നു എന്ന് ഭാവഭേദമില്ലാതെ സന്ധ്യ മറുപടി നൽകി. മകളെ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയതിൽ അമ്മയ്ക്ക് കുറ്റബോധമോ സങ്കടമോ ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.
ALSO READ: സന്ധ്യയുടെ സ്വഭാവത്തിൽ ദുരൂഹത; അവർക്കൊപ്പം പോകരുതെന്ന് കുട്ടികളോട് പറഞ്ഞതാണ്: കല്യാണിയുടെ അച്ഛൻ
പോലീസ് രാത്രി വാങ്ങി നൽകിയ ഭക്ഷണം കഴിച്ച് സ്റ്റേഷനിൽ കിടന്ന് ഉറങ്ങിയെന്നും പ്രതിക്ക് യാതൊരു കുറ്റബോധമോ സങ്കടമോ ഇല്ലെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുട്ടിയുടെ പിതാവിന്റെ വീട്ടിൽ എത്തിക്കും. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പ്രതിയാക്കി കൊലപാതക കേസും കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസും എടുക്കും. എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കുട്ടിയുടെ അമ്മയും പ്രതിയുമായ സന്ധ്യയെ ചികിത്സിച്ച മാനസികാരോഗ്യ വിദഗ്ധരുടെ മൊഴിയും രേഖപ്പെടുത്തും. മാനസികാരോഗ്യ പ്രശ്നങ്ങളെ തുടർന്ന് എന്നുമുതലാണ് സന്ധ്യ ചികിത്സ തേടിയത് എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് തീരുമാനം. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.
കനത്ത മഴയിൽ ഏഴ് മണിക്കൂർ നീണ്ട തിരിച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം മൂഴിക്കുളം പുഴയിൽ നിന്ന് കണ്ടെത്തിയത്. മൂഴിക്കുളം പാലത്തിൽ നിന്ന് കുഞ്ഞിനെ താഴേക്ക് എറിഞ്ഞുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. തുടർന്ന് മണിക്കൂറുകളോളം അഗ്നിരക്ഷാസേനയും സ്കൂബാ ടീമും പോലീസും തിരച്ചിൽ നടത്തി. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. പുഴയുടെ മധ്യഭാഗത്ത് നിന്ന് 2.20ഓടെ സ്കൂബാ ടീം കുട്ടിയെ കണ്ടെത്തി. പുഴയുടെ അടിത്തട്ടിൽ പുതഞ്ഞു കിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.