Kalyani Murder Case: 'കൊലയ്ക്കുള്ള കാരണം വ്യക്തമല്ല'; സന്ധ്യയുടെ മൊഴികൾ പൂർണമായും വിശ്വാസിക്കാനാകില്ലെന്നും എം ഹേമലത ഐപിഎസ്

പൂർണമായും വിശ്വാസിത്തിലെടുക്കാൻ സാധിക്കുന്ന മൊഴികളല്ല സന്ധ്യയുടേതെന്നാണ് എറണാകുളം റൂറൽ പൊലീസ് മേധാവി എം ഹേമലത ഐപിഎസ് പറയുന്നത്.  

Written by - Zee Malayalam News Desk | Last Updated : May 20, 2025, 05:43 PM IST
  • സന്ധ്യ മകളുമായി പാലത്തിലേക്ക് വന്നതും തിരിച്ച് കുട്ടിയില്ലാതെ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
  • ഇവരുടെ വീട്ടിലെ പ്രശ്നങ്ങളെ സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.
  • കൊലപാതകത്തിൽ സന്ധ്യയെ ആരും സഹായിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
Kalyani Murder Case: 'കൊലയ്ക്കുള്ള കാരണം വ്യക്തമല്ല'; സന്ധ്യയുടെ മൊഴികൾ പൂർണമായും വിശ്വാസിക്കാനാകില്ലെന്നും എം ഹേമലത ഐപിഎസ്

കൊച്ചി: സന്ധ്യ കുഞ്ഞിനെ കൊല്ലാനുള്ള കാരണം ഇനിയും വ്യക്തമല്ലെന്ന് എറണാകുളം റൂറൽ പൊലീസ് മേധാവി എം ഹേമലത ഐപിഎസ്. ചോദ്യം ചെയ്യലിനോട് സന്ധ്യ സഹകരിക്കുന്നുണ്ടെന്നും ഹേമലത പറഞ്ഞു. എന്നാൽ സന്ധ്യയുടെ മൊഴികൾ പൂർണമായും വിശ്വാസത്തിലെടുക്കാൻ സാധിക്കുന്നതല്ലെന്നും ഹേമലത ഐപിഎസ് പറഞ്ഞു.

Add Zee News as a Preferred Source

സന്ധ്യ മകളുമായി പാലത്തിലേക്ക് വന്നതും തിരിച്ച് കുട്ടിയില്ലാതെ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ വീട്ടിലെ പ്രശ്നങ്ങളെ സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. കൊലപാതകത്തിൽ സന്ധ്യയെ ആരും സഹായിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. സന്ധ്യയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമെങ്കിൽ മാനസിക വിദഗ്ധരെ കൂടി അന്വേഷണത്തിൽ ഉൾപ്പെടുത്തും. ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നും നിലവിൽ അവർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും ഹേമലത വ്യക്തമാക്കി.

Also Read: Kalyani Murder Case: കല്യാണിയുടെ അമ്മ അറസ്റ്റിൽ; പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

അതേസമയം കേസിൽ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ, മെയ് 19ന് വൈകിട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് നാല് വയസുകാരി കല്യാണിയെ അമ്മ സന്ധ്യ പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്. കുട്ടിയെ ആലുവയിൽ നിന്ന് കാണാതായി എന്നായിരുന്നു അ ആലുവയിൽ നിന്ന് കുട്ടിയെ കാണാതായി എന്നായിരുന്നു സന്ധ്യ ആദ്യം പൊലീസിന് നൽകിയ മൊഴി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News