കൊച്ചി: നാല് വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കല്യാണിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. കല്യാണിയുടെ ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങളിൽ വെള്ളം കയറിയിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുട്ടിയുടെ അച്ഛന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. കുഞ്ഞ് കല്യാണിയുടെ മൃതദേഹം തിരുവാങ്കുളത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സങ്കട കടലായി നാടും വീടും. തുടർന്ന് പൊതുശ്മശാനത്തിൽ കല്യാണിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.
അതേസമയം സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് അങ്കണവാടിയിൽ നിന്നും കല്യാണിയെ അമ്മ സന്ധ്യ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. 8 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കല്യാണിയുടെ മൃതദേഹം കണ്ടെടുത്തത്. സന്ധ്യ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സന്ധ്യയുടെ മൊഴികൾ പൂർണമായും വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നും കൊലയ്ക്ക് അവരെ ആരും സഹായിച്ചിട്ടില്ലെന്നും റൂറൽ എസ് പി ഹേമലത പറഞ്ഞു.
കൊലയ്ക്കുള്ള കാരണവും വ്യക്തമല്ല. സന്ദ്യയുടെ അടുത്ത ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്ന് എസ് പി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.