close

News WrapGet Handpicked Stories from our editors directly to your mailbox

"കനകദുര്‍ഗ"യെത്തി; ഭര്‍ത്താവും ഭര്‍തൃമാതാവും വീടുവിട്ടു!!

ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടില്‍ പ്രവേശിക്കാമെന്നും ആരും അവരെ തടയാന്‍ പാടില്ലെന്നുമുള്ള അനുകൂല വിധി ലഭിച്ചതോടെ കനകദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറത്തെ ഭര്‍തൃഗൃഹത്തിലെത്തി. 

Updated: Feb 6, 2019, 10:09 AM IST
"കനകദുര്‍ഗ"യെത്തി; ഭര്‍ത്താവും ഭര്‍തൃമാതാവും വീടുവിട്ടു!!

പെരിന്തല്‍മണ്ണ: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടില്‍ പ്രവേശിക്കാമെന്നും ആരും അവരെ തടയാന്‍ പാടില്ലെന്നുമുള്ള അനുകൂല വിധി ലഭിച്ചതോടെ കനകദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറത്തെ ഭര്‍തൃഗൃഹത്തിലെത്തി. 

എന്നാല്‍ കനകദുര്‍ഗ വീട്ടിലെത്തും മുന്‍പ് വീട് കാലിയാക്കി ഭര്‍ത്താവും ഭര്‍തൃമാതാവും!! 

കനകദുര്‍ഗ വീട്ടിലെത്തും മുന്‍പ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും മക്കളും ഭര്‍തൃമാതാവ് സുമതിയും വീട്ടില്‍ നിന്നിറങ്ങിപ്പോകുകയും മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറുകയും ചെയ്തു. 

ശബരിമല ദര്‍ശനം നടത്തിയതിന്‍റെ പേരില്‍ വീട്ടില്‍ പ്രവേശിപ്പിക്കാത്ത സാഹചര്യത്തിലാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്. കൂടാതെ, ഭര്‍തൃമാതാവിന്‍റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയിലായ കനകദുര്‍ഗയെ വീട്ടില്‍ കയറ്റുന്നതില്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും കുടുംബാംഗങ്ങളും എതിര്‍പ്പ് അറിയിച്ചിരുന്നു. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയ ആവശ്യം പുലാമന്തോളിലെ ഗ്രാമക്കോടതിയിലേക്ക് അയച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് പരിധിയിലെ ഇത്തരം കേസുകള്‍ പരിഗണിക്കുന്നത് പുലാമന്തോള്‍ ഗ്രാമക്കോടതിയാണ്.

മലപ്പുറം പുലമന്തോള്‍ ഗ്രാമകോടതിയാണ് കനകദുര്‍ഗയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഗാര്‍ഹിക പീഡന നിയമപ്രകാരം കനകദുര്‍ഗ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.

അതേസമയം, കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കനകദുര്‍ഗ പ്രതികരിച്ചു.