യുഎപിഎ സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് കാനം രാജേന്ദ്രന്‍

പൗരത്വ ഭേദഗതി നിയമത്തിലില്ലാത്ത ഭരണഘടനാ ബാധ്യത യുഎപിഎയില്‍ എന്തിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു.   

Ajitha Kumari | Updated: Dec 23, 2019, 10:06 AM IST
യുഎപിഎ സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: യുഎപിഎ സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് കാനം രാജേന്ദ്രന്‍.

പൗരത്വ ഭേദഗതി നിയമത്തിലില്ലാത്ത ഭരണഘടനാ ബാധ്യത യുഎപിഎയില്‍ എന്തിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു. 

പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച പോലെ യുഎപിഎയും വേണ്ടെന്ന് വെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതിനായി മുഖ്യമന്ത്രി രാഷ്ട്രീയ ആര്‍ജവം കാണിക്കണമെന്നും കാനം പറഞ്ഞു.

നിയമത്തെ എതിര്‍ത്ത് എന്‍ഡിഎയിലുള്ള മുഖ്യമന്ത്രിമാരടക്കം രംഗത്ത് വന്നിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതാണ്. 

സാങ്കേതികമായി പറഞ്ഞാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ലംഘിക്കുകയാണ് കേരള മുഖ്യമന്ത്രി ചെയ്യുന്നത്. എന്നാല്‍ അതൊരു രാഷ്ട്രീയമായ നിശ്ചയദാര്‍ഢ്യമാണ്. അത് യുഎപിഎ നടപ്പിലാക്കുമ്പോഴും മുഖ്യമന്ത്രി കാണിക്കണമെന്നും കാനം അഭിപ്രായപ്പെട്ടു.

കേരള സര്‍ക്കാരും മോദി സര്‍ക്കാരും ചെയ്യുന്നത് ഒരുപോലെയാകാന്‍ പാടില്ലെന്നും മാവോയിസ്റ്റ് അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിടുന്ന എല്ലാ തെളിവുകളും അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സിപിഐ എന്നും എന്നാല്‍ മാവോയിസ്റ്റുകളെ കൊല ചെയ്യുന്നതിനോട് യോചിപ്പില്ലയെന്നും അദ്ദേഹം പറഞ്ഞു.

പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മാത്രമേ പിടിച്ചിട്ടുള്ളൂവെന്നും ഒന്നോ രണ്ടോ പുസ്തകങ്ങള്‍ പിടിച്ചാല്‍കുറ്റക്കാരാവില്ലയെന്നും അദ്ദേഹം പറഞ്ഞു.

കേരള പൊലീസ് പറഞ്ഞാല്‍ ആരും മാവോയിസ്റ്റാവില്ലയെന്നും തെളിവുകളില്ലാത്തൊരു കേസാണിതെന്നും കാനം നേരത്തെയും പറഞ്ഞിരുന്നു.