കാത്തിരിപ്പിന് വിരാമം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു

അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ആദ്യം കണ്ണൂരില്‍ നിന്ന് പറന്നത്. 185 യാത്രക്കാരുമായിട്ടാണ് ആദ്യ വിമാന യാത്ര.   

Last Updated : Dec 9, 2018, 10:34 AM IST
കാത്തിരിപ്പിന് വിരാമം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു

കണ്ണൂര്‍: കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് കണ്ണൂര്‍ വിമാനത്താവളം സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 

അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ആദ്യം കണ്ണൂരില്‍ നിന്ന് പറന്നത്. 185 യാത്രക്കാരുമായിട്ടാണ് ആദ്യ വിമാന യാത്ര. ടെര്‍മിനല്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രിയും വ്യോമയാനമന്ത്രിയും നിലവിളക്കുകൊളുത്തി നിര്‍വഹിച്ചു. രാവിലെ പത്തുമണിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങ്. 

ഉദ്ഘാടനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം നഗരത്തില്‍ നടന്ന വിളംബര ഘോഷയാത്രയില്‍ ആയിരങ്ങളാണ് അണിനിരന്നത്. പാലോട്ട് പളളിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്രക്ക് മന്ത്രിമാരായ ഇ.പി ജയരാജന്‍, കടന്നപ്പളളി രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജനത്തിരക്ക് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടവും പൊലീസും വിപുലമായ സന്നാഹങ്ങളാണൊരുക്കിയിരുന്നത്.  അബുദാബിയിലേക്കുള്ള ആദ്യ വിമാനത്തില്‍ പുറപ്പെടാനുള്ള യാത്രക്കാരെല്ലാം ആറ് മണിക്ക് തന്നെ എത്തിയിരുന്നു. ഇവരെ രാവിലെ ആറിന് വായന്തോട്ട് സ്വീകരിച്ചു. 

അവിടെ നിന്ന് പ്രത്യേക ബസ്സില്‍ വിമാനത്താവളത്തിലേക്ക് ആനയിച്ചു. ഇവരെ മന്ത്രിമാരായ ഇ.പി ജയരാജനും, കെ.കെ ശൈലജയും ചേര്‍ന്ന് സ്വീകരിച്ചു. സെല്‍ഫ് ചെക്കിങ് മെഷീന്റെ ഉദ്ഘാടനം മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അതിന് ശേഷം വിഐപി ലോഞ്ചിന്‍റെ ഉദ്ഘാടനവും നിര്‍വഹിച്ചു.

എട്ടുമണിക്ക് വിമാനത്താവളത്തിലെ എ.ടി.എം. മന്ത്രി എ.കെ. ശശീന്ദ്രനും ഫോറിന്‍ എക്‌സ്‌ചേഞ്ച് കൗണ്ടര്‍ മന്ത്രി കെ.കെ. ശൈലജയും മലബാര്‍ കൈത്തറി ഇന്‍സ്റ്റലേഷന്‍ അനാവരണം മന്ത്രി ഇ.പി. ജയരാജനും ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് മന്ത്രി ഇ. ചന്ദ്രശേഖരനും ഉദ്ഘാടനംചെയ്തു.

കണ്ണൂരിൽ നിന്നും ആദ്യ വിമാനം പറന്നുയരുന്നു വീഡിയോ കാണാം:

Trending News