Kannur Blast: കണ്ണൂർ സ്ഫോടനം: വീട് വാടകയ്ക്ക് എടുത്ത അനൂപ്‌ മാലിക്കിനെതിരെ കേസെടുത്ത് പോലീസ്

ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Written by - Ajitha Kumari | Last Updated : Aug 30, 2025, 01:07 PM IST
  • കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ കേസെടുത്ത്‌ പോലീസ്
  • ഇയാൾക്കെതിരെ സ്‌ഫോടകവസ്‌തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്
Kannur Blast: കണ്ണൂർ സ്ഫോടനം: വീട് വാടകയ്ക്ക് എടുത്ത അനൂപ്‌ മാലിക്കിനെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ കേസെടുത്ത്‌ പോലീസ്. ഇയാൾക്കെതിരെ സ്‌ഫോടകവസ്‌തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Add Zee News as a Preferred Source

Also Read: കണ്ണൂരിൽ വൻ സ്‌ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നു; ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിയെന്ന് സൂചന

അനൂപ് ഉത്സവത്തിന് പടക്കം എത്തിച്ചു കൊടുക്കുന്ന ആളാണെന്നാണ് പോലീസ് പറയുന്നത്.  ഇയാളുടെ തൊഴിലാളി ആയിരിക്കാം മരിച്ചതെന്നാണ് പോലീസ് നിഗമനം. അനൂപ് 2016 ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ്. അതേസമയം മരിച്ചത് കണ്ണൂർ മാട്ടൂൽ സ്വദേശിയെന്നും സൂചനയുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.  സ്ഫോടനം നടന്ന വീട്ടിൽ നിന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  

Also Read: സ്വർണവില സർവ്വകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 1200 രൂപ

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ വീട് പൂർണ്ണമായി തകർന്നു. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് സൂചന. അപകടവിവരമറിഞ്ഞ് കണ്ണപുരം പൊലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News