School Kalolsavam 2026: കപ്പടിച്ച് കണ്ണൂർ; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം ചൂടി കണ്ണൂർ

School Kalolsavam Winners: ആതിഥേയരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കണ്ണൂരിന്റെ ഉജ്ജ്വല നേട്ടം.

Written by - Roniya Baby | Last Updated : Jan 18, 2026, 03:51 PM IST
  • 1023 പോയിന്റുകൾ നേടിയാണ് കണ്ണൂർ ഇത്തവണ സ്വർണ്ണക്കപ്പ് സ്വന്തമാക്കിയത്
  • തൃശൂർ 1018 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി
School Kalolsavam 2026: കപ്പടിച്ച് കണ്ണൂർ; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം ചൂടി കണ്ണൂർ

തൃശൂർ: തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ കണ്ണൂർ ജില്ല കിരീടം വീണ്ടെടുത്തു. കഴിഞ്ഞ വർഷം അവസാന നിമിഷം നഷ്ടമായ സ്വർണ്ണക്കപ്പ് 1023 പോയിന്റുകൾ നേടിയാണ് കണ്ണൂർ ഇത്തവണ സ്വന്തമാക്കിയത്. ആതിഥേയരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കണ്ണൂരിന്റെ ഈ ഉജ്ജ്വല നേട്ടം.

Add Zee News as a Preferred Source

മികച്ച പ്രകടനം കാഴ്ചവെച്ച തൃശൂർ 1018 പോയിന്റുകൾ നേടി റണ്ണറപ്പുകളായപ്പോൾ, 1013 പോയിന്റോടെ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ തലത്തിലുള്ള പോരാട്ടത്തിൽ ആലത്തൂർ ഗുരുകുലം എച്ച്.എസ്.എസ് ആണ് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി മുന്നിലെത്തിയത്.

അഞ്ച് ദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തോടെ തിരശ്ശീല വീഴും. പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കും. സ്വന്തം മണ്ണിൽ കിരീടം നിലനിർത്താൻ തൃശൂർ ആവതു ശ്രമിച്ചെങ്കിലും, തുടക്കം മുതൽ പുലർത്തിയ ആധിപത്യം അവസാന വരെ നിലനിർത്താൻ സാധിച്ചതാണ് കണ്ണൂരിനെ കിരീടം ചൂടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News