കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ടാം ഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി. എറണാകുളം പിഎംഎൽഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മുൻ മന്ത്രി എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ എംപി എന്നിവർക്കുപുറമേ സിപിഎമ്മിനെയും പ്രതിചേർത്തിട്ടുണ്ട്. 83 പേരാണ് ഇപ്പോൾ പ്രതി പട്ടികയിലുള്ളത്.
തട്ടിപ്പിലൂടെ 180 കോടി രൂപ പ്രതികൾ തട്ടിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചത്. തുടർന്ന് പ്രതികളിൽ നിന്ന് 128 കോടി രൂപയാണ് കണ്ടുകെട്ടിയത്.
അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇഡിയുടെ നടപടി സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. സിപിഎം നേതാക്കൾക്ക് പുറമെ സിപിഎമ്മും പ്രതിപ്പട്ടികയിലുൾപ്പെട്ടത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന ആശങ്കയുണ്ട്. സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മുൻ മന്ത്രി എ.സി. മൊയ്ദീൻ, കെ. രാധാകൃഷ്ണൻ എംപി എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് കുറ്റപത്രം സമർപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









