close

News WrapGet Handpicked Stories from our editors directly to your mailbox

കാസര്‍കോട് ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. 

Updated: Feb 20, 2019, 10:07 AM IST
കാസര്‍കോട് ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. 

മുഖ്യമന്ത്രിയില്‍ നിന്നാണ് ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയത്. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിന്‍റെ നിജസ്ഥിതി അടിയന്തരമായി അറിയിക്കണമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്‍റെ പരാതിയിലാണ് നടപടി. 

സംഭവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഗവര്‍ണറെ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഉറ്റവരെ നഷ്ടപ്പെട്ടതിനു പുറമെ കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസ് വൈകുന്നത് കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കള്‍ക്ക് ഏറെ സങ്കടമുണ്ടാക്കുന്നതാണെന്നും ചെന്നിത്തല അറിയിച്ചിരുന്നു.