close

News WrapGet Handpicked Stories from our editors directly to your mailbox

കാസർ‍കോട് ഇരട്ടക്കൊലപാതകം: പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി പീതാംബരന്‍റെ കുടുംബം

പെരിയയില്‍ ‍2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി പീതാംബരന്‍റെ ഭാര്യയും മകളും. 

Updated: Feb 20, 2019, 01:36 PM IST
കാസർ‍കോട് ഇരട്ടക്കൊലപാതകം: പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി പീതാംബരന്‍റെ കുടുംബം

കാസര്‍കോട്: പെരിയയില്‍ ‍2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി പീതാംബരന്‍റെ ഭാര്യയും മകളും. 

പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊല ചെയ്യില്ലെന്ന് ഭാര്യ മഞ്ജു തീര്‍ത്തു പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് പീതാംബരന്‍. പീതാംബരൻ ആക്രമിക്കപ്പെട്ട സമയത്ത് നേതാക്കളെല്ലാവരും കാണാനെത്തി. ഇപ്പോൾ ഒരാളും വന്നിട്ടില്ല. നേരത്തെ ഉണ്ടായ അക്രമങ്ങളില്‍ പങ്കാളിയായതും പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് ഭാര്യ പറഞ്ഞു.

അതേസമയം, പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പുറത്താക്കിയെന്ന് മകള്‍ ദേവിക പറഞ്ഞു. തിരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് നടപടിയെടുത്തത്. പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാവാതിരിക്കാനാണ് ഇതെന്നും മകള്‍ പറഞ്ഞു. മുഴുവൻ കുറ്റവും പാർട്ടിയുടേതാണ്. പാർട്ടിക്കുവേണ്ടി ചെയ്തിട്ട് ഒടുവിൽ ഒരാളുടെ പേരിൽ മാത്രം കുറ്റം ചുമത്തി പാർട്ടി കയ്യൊഴിഞ്ഞെന്നും ദേവിക പറഞ്ഞു.

കാസര്‍കോട് ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി പീതാംബരന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ഇന്നലെയാണ് പീതാംബരന്‍ അറസ്റ്റിലായത്. 

അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം നടത്തിയത് കഞ്ചാവ് ലഹരിയിലെന്നാണ് പ്രതികള് പറയുന്നത്‍. മൊഴികള്‍ വിശ്വസിക്കാതെ ചോദ്യം ചെയ്യുന്ന പൊലീസിനെ കുഴപ്പിച്ച് പ്രതികള്‍ മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുകയാണ്. പ്രതികളുടെ നീക്കം അന്വേഷണത്തിന്‍റെ ദിശ തിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ് പൊലീസ് നിഗമനം.