)
കാസറഗോഡ്: അമ്പലത്തറയിൽ കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ മൂന്ന് പേർ ആസിഡ് കുടിച്ച് മരിച്ചു. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57), മകൻ രഞ്ജേഷ് എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് യുവാവിനെ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് കുടുംബം കൂട്ട ആത്മഹത്യ ചെയ്തതായി പുറത്തറിഞ്ഞത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് കൂട്ട ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കാർഷിക ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന ആസിഡ് കുടിച്ചാണ് ഇവർ ജീവനൊടുക്കിയതെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.