കാസര്‍കോട്: പൈവളിഗയിൽ കാണാതായ പതിനഞ്ചുകാരിയെയും അയൽവാസിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിഷയത്തിൽ കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. പെൺകുട്ടിയെ കാണാതായ സമയത്ത് കുട്ടിയുടെ മാതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ വിമർശനം.
പെൺകുട്ടിയെ കാണാതായി ആഴ്ചകൾ കഴിഞ്ഞിട്ടും പൊലീസ് എന്ത് അന്വേഷണം നടത്തിയെന്ന് കോടതി ചോദിച്ചു. കാണാതായത് ഒരു വിവിഐപിയുടെ മകളെയായിരുന്നുവെങ്കിൽ ഇങ്ങനെയാകുമോ പൊലീസ് പ്രവർത്തിക്കുകയെന്നും കോടതി ആരാഞ്ഞു. നിയമത്തിന് മുന്നിൽ വിവിഐപിയും സാധാരണക്കാരും തുല്യരാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് ഡയറിയുമായി നാളെ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകി. കാണാതായെന്ന പരാതി നൽകിയിട്ടും പൊലീസ് അന്വേഷണം വൈകിയെന്ന ആരോപണം ഉയർന്നിരുന്നു.
അതേസമയം, പതിനഞ്ചുകാരിയുടെയും അയൽവാസിയുടേയും മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ക്ക് 20 ദിവസത്തിൽ കൂടുതൽ പഴക്കമുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജന്‍ ഡോ. രാജേന്ദ്രപ്രസാദിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മൃതദേഹങ്ങൾ ഉണങ്ങിയ നിലയിലായതിനാൽ കൂടുതല്‍ പരിശോധനക്ക് മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടികളും തുടങ്ങി.
ഇന്നലെയാണ് പതിനഞ്ചുകാരിയെയും അയൽവാസി പ്രദീപിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൈവളിഗ മണ്ടെക്കാപ്പ് ഗ്രൗണ്ടിന് സമീപത്തെ തോട്ടത്തിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഫോണുകളും മൃതദേഹത്തിനടുത്ത് നിന്നായി കണ്ടെത്തിയിരുന്നു. ഒരു കത്തിയും ചോക്ലേറ്റും കണ്ടെടുത്തു. കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മൃതദേഹത്തിലുമുള്ളത്. ഫെബ്രുവരി 12ന് ഇവരെ കാണാതായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









