കാസര്‍കോട്: പൈവളിഗയിൽ കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പതിനഞ്ചുകാരിയെയും അയൽവാസിയായ നാൽപ്പത്തിരണ്ടുകാരനെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെയും യുവാവിനെയും കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരെയും കാണാതായി 26 ദിവസത്തിന് ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.
പൈവളിഗ മണ്ടെക്കാപ്പ് ഗ്രൗണ്ടിന് സമീപത്തെ തോട്ടത്തിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്ത് തന്നെയാണ് തോട്ടം. ഇവരുടെ ഫോണുകളും മൃതദേഹത്തിനടുത്ത് നിന്നായി കണ്ടെത്തിയിട്ടുണ്ട്. ഒരു കത്തിയും ചോക്ലേറ്റ് കണ്ടെടുത്തു. കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മൃതദേഹത്തിലുമുള്ളത്. രാവിലെ മുതൽ 52 അംഗ പൊലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഏക്കറുകളോളം വ്യാപിപ്പിച്ചുകിടക്കുന്ന പ്രദേശമായതിനാൽ തോട്ടത്തിലെ ഉള്‍ഭാഗങ്ങളിലാണ് പൊലീസ് കൂടുതൽ തിരച്ചിൽ നടത്തിയിരുന്നത്. ഈ ഭാഗത്ത് കാര്യമായി തെരച്ചിൽ നടത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
യുവാവിനെതിരെ ആരോപണവുമായി പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേ സ്ഥലത്ത് വച്ച് തന്നെയായിരുന്നു. ഇത് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രദേശത്ത് നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഫെബ്രുവരി 12 മുതൽ പെൺകുട്ടിയെ കാണാനില്ലെന്നായിരുന്നു മാതാപിതാക്കൾ പരാതി നൽകിയിരുന്നത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









