ഭൂവുടമയെ കൊന്ന സംഭവം: മുഖ്യപ്രതി കീഴടങ്ങി

സംഭവശേഷം ഒളിവില്‍ പോയ ചാരുപാറ സ്വദേശി സജുവാണ് കീഴടങ്ങിയത് .സംഗീതിനെ ഇടിച്ചുകൊന്ന ജെസിബിയുടെ ഉടമയാണ് കീഴടങ്ങിയ സജു.

Ajitha Kumari | Updated: Jan 27, 2020, 10:41 AM IST
ഭൂവുടമയെ കൊന്ന സംഭവം: മുഖ്യപ്രതി കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ്‌ ചോദ്യം ചെയ്ത് ഭൂവുടമയെ ജെസിബിയുടെ യന്ത്രം കൊണ്ട് ഇടിച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതി കീഴടങ്ങി.

സംഭവശേഷം ഒളിവില്‍ പോയ ചാരുപാറ സ്വദേശി സജുവാണ് കീഴടങ്ങിയത് .സംഗീതിനെ ഇടിച്ചുകൊന്ന ജെസിബിയുടെ ഉടമയാണ് കീഴടങ്ങിയ സജു. ഇയാള്‍ദിവസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു.

കാട്ടാക്കട അമ്പലത്തിന്‍കാല കാഞ്ഞിരവിളയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം . മണ്ണെടുപ്പ് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍കലാശിച്ചത്. ജെസിബിയുടെ ബക്കറ്റ് കൊണ്ട് തലയ്ക്കടിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയത്.

Also read: ഭൂവുടമയെ കൊന്ന സംഭവം: ഡ്രൈവര്‍ കീഴടങ്ങി