KEAM Result 2025: കീം 2025 ഫലം വന്നു; എൻജിനിയറിങ്ങിൽ ഒന്നാം റാങ്ക് എറണാകുളം സ്വദേശിക്ക്

എന്‍ജിനീയറിങ്ങിൽ ആദ്യ 100 പേരിൽ 43 പേർ സംസ്ഥാന സിലബിസിൽ പഠിച്ചവരാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 1, 2025, 07:20 PM IST
  • മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചിരുന്നു.
  • ഇതിന് പിന്നാലെയാണ് കീം ഫലം പുറത്തുവന്നിരിക്കുന്നത്.
  • സംസ്ഥാന സിലബസില്‍ പഠിച്ചവർക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയിൽ മാര്‍ക്ക് ഏകീകരണം നടപ്പാക്കാനാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തിരിക്കുന്നത്.
KEAM Result 2025: കീം 2025 ഫലം വന്നു; എൻജിനിയറിങ്ങിൽ ഒന്നാം റാങ്ക് എറണാകുളം സ്വദേശിക്ക്

തിരുവനന്തപുരം: കീം 2025 (കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തി. എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജാണ് എന്‍ജിനീയറിങ്ങിൽ ഒന്നാം റാങ്ക് നേടിയത്. എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജു രണ്ടാം റാങ്കും കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജു മൂന്നാം റാങ്കും കരസ്ഥമാക്കി. 

Add Zee News as a Preferred Source

ഫാർമസിയിൽ ആലപ്പുഴ സ്വദേശി അനഘ അനിലിനാണ് ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഋഷികേശ് ആർ ഷേണായ് സ്വന്തമാക്കി. എല്ലാവർക്കും നീതി കിട്ടുന്ന രീതിയിലാണ് കീം സിസ്റ്റം നടപ്പാക്കിയതെന്ന് മന്ത്രി പറ‍ഞ്ഞു.

Also Read: Worm Found in Food: കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റൽ മെസിലെ ഭക്ഷണത്തിൽ പുഴു; പരിശോധന നടത്തി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ

മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കീം ഫലം പുറത്തുവന്നിരിക്കുന്നത്. സംസ്ഥാന സിലബസില്‍ പഠിച്ചവർക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയിൽ മാര്‍ക്ക് ഏകീകരണം നടപ്പാക്കാനാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തിരിക്കുന്നത്. 

ആകെ പരീക്ഷ എഴുതിയത് 86,549 വിദ്യാർത്ഥികളാണ്. ഇതിൽ യോ​ഗ്യത നേടിയത് 76,230 പേരാണ്. ഫാർമസി എന്‍ട്രന്‍സ് വിഭാഗത്തില്‍ 33,425 പേര് പരീക്ഷയെഴുതിയതിൽ 27,841പേര് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News