Kenya Bus Accident: കെനിയയിൽ ബസ് അപകടം; ആറ് മരണം, അഞ്ച് പേർ മലയാളികൾ

Kenya Bus Accident Death Toll: നാല് സ്ത്രീകളും ഒരു പിഞ്ചു കുഞ്ഞും ഒരു കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 10, 2025, 09:59 PM IST
  • കനത്ത മഴയിൽ നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്
  • ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദ സഞ്ചാരത്തിന് പോയവരാണ് ബസിൽ ഉണ്ടായിരുന്നത്
Kenya Bus Accident: കെനിയയിൽ ബസ് അപകടം; ആറ് മരണം, അഞ്ച് പേർ മലയാളികൾ

കെനിയയിൽ ബസ് അപകടത്തിൽ ആറ് പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ മലയാളികളാണ്. ഒരു പിഞ്ചു കുഞ്ഞും നാല് സ്ത്രീകളും ഒരു കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. പാലക്കാട്  സ്വദേശി ജോയൽ ആയിരുന്നു ടൂർ സംഘാടകൻ. ജോയലിനും മകൻ ട്രാവിസിനും പരിക്കേറ്റു. കനത്ത മഴയിൽ നിയന്ത്രണം വിട്ടാണ് ബസ് അപകടത്തിൽപ്പെട്ടത്.

Add Zee News as a Preferred Source

ബസിൽ ഉണ്ടായിരുന്നത് ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദ സഞ്ചാരത്തിന് പോയവർ. ജോയലിൻറെ ഭാര്യ റിയ ആൻ (41), മകൾ ടൈറ റോഡ്രഗസ് (8), തൃശൂർ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഫി മെഹറിൻ മുഹമ്മദ് (1) തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ ജോയലിൻറെയും ട്രാവിസിൻറെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിച്ച വിവരം. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്. ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്കായി പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News