)
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പടർന്നുപിടിക്കുകയാണെന്നും രോഗം വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം വിമർശിച്ചു. യഥാർത്ഥ മരണസംഖ്യ മറച്ചുവെച്ച് മേനി നടിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം വിമർശനം ഉന്നയിച്ചു.
അമീബിക് മസ്തിഷ്ക ജ്വരം പകർച്ചവ്യാധിയല്ലെങ്കിൽ പോലും സർക്കാരിന് രോഗവ്യാപനം കൂടുന്നത് എന്തുകൊണ്ടാണെന്ന് ശാസ്ത്രീയമായി വിശദീകരിക്കാൻ കഴിയുന്നില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് എൻ. ഷംസുദ്ദീൻ എംഎൽഎ കുറ്റപ്പെടുത്തി.
ഈ കപ്പൽ പൊങ്ങാനാവാത്ത വിധം മുങ്ങിയെന്നും കപ്പിത്താനുണ്ടായിട്ട് കാര്യമില്ലെന്നും കപ്പൽ മുങ്ങിയെന്നും എൻ. ഷംസുദ്ദീൻ ആരോഗ്യമന്ത്രിയെ പരിഹസിച്ചു. കേരളത്തിൽ അതിവേഗം പടർന്നുപിടിക്കുന്ന അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇതിനകം ഇരുപതോളം പേർ മരിച്ചു.
നൂറോളം പേർക്ക് രോഗം ബാധിച്ചു. സാധാരണഗതിയിൽ പ്രാദേശികമായി കാണുന്ന രോഗം, നിലവിൽ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ തുടങ്ങി സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.
രോഗകാരിയായ അമീബയുള്ള വെള്ളത്തിൽ കുളിക്കുന്ന 26 ലക്ഷം പേരിൽ ഒരാൾക്ക് മാത്രം വരാൻ സാധ്യതയുള്ള അത്യപൂർവമായ രോഗം കേരളത്തിൽ വ്യാപകമാകുന്നതിൽ ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണെന്ന് എംഎൽഎ വിമർശിച്ചു. അമേരിക്കൻ ഏജൻസിയായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) പഠനം ഉദ്ധരിച്ചാണ് എംഎൽഎ വിമർശനം ഉന്നയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.