)
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം കൊഴുപ്പിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നാളെ കേരളത്തിലെത്തും.
ജെപി നദ്ദ ആറ്റിങ്ങലിലും യോഗി ആദിത്യനാഥ് (Yogi Adityanath) കഴക്കൂട്ടത്തും നേമത്തും റോഡ് ഷോ നടത്തുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ രണ്ടിന് രണ്ടാം ഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും (PM Modi) കേരളത്തിലെത്തുമെന്നാണ് വിവരം.
ഇത്തവണ നല്ലൊരു പ്രചാരണമാണ് ബിജെപി കാഴ്ച വയ്ക്കുന്നത്. കേരളത്തിൽ താമര വിരിയിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര നേതാക്കൾ കേരളത്തിൽ പ്രചാരണത്തിന് എത്തുന്നുണ്ട്.
കഴക്കൂട്ടത്തും നേമത്തും കൂടാതെ കരുനാഗപ്പള്ളി, ആറൻമുള, ചങ്ങനാശേരി എന്നീ മണ്ഡലങ്ങളിലും ജെ.പി നദ്ദ പ്രചരണത്തിനെത്തുമെന്നാണ് റിപ്പോർട്ട്.
ശോഭാ സുരേന്ദ്രന്റെ (Shoba Surendran) തട്ടകമായ കഴക്കൂട്ടത്ത് ദേശീയ നേതാക്കൾ പ്രചരണത്തിനെത്തുന്നില്ലെന്ന ആരോപണങ്ങൾക്ക് മറുപടി നൽകുന്നതായിരിക്കും യോഗിയുടെ റോഡ് ഷോ. ഇവിടെ കൂടാതെ ഹരിപ്പാട്, അടൂർ, പാറശാല, കാട്ടാക്കട തുടങ്ങിയ മണ്ഡലങ്ങളിലും യോഗി പ്രചാരണത്തിന് എത്തും.
ഏപ്രിൽ രണ്ടിന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കോന്നിയിലും തിരുവനന്തപുരത്തും പൊതു പരിപാടികളിൽ പ്രസംഗിക്കും. കോന്നിയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രിയുടെ പരിപാടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ഇടപെട്ടാണ് സൗകര്യങ്ങൾ തയ്യാറാക്കിയത്.
ഇവരെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രിൽ മൂന്നിന് അമിത് ഷാ മഞ്ചേശ്വരം, കോഴിക്കോട് നോർത്ത്, അടൂർ, ചേർത്തല എന്നിവിടങ്ങളിലും എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy