തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ പാസാക്കി കേരള നിയമസഭ. സ്വകാര്യ സർവകലാശാലകളിൽ സർക്കാർ നിയന്ത്രണം ഉറപ്പാക്കുമെന്നും ഇത് ഇടതുസർക്കാരിന്റെ പുതിയ കാൽവയ്പാണെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.
സ്വകാര്യ സർവകലാശാലകളിൽ സർക്കാരിന് നിയന്ത്രണം ഉണ്ടാകുമെന്ന് പറയുമ്പോഴും പ്രവേശനത്തിലും ഫീസിലും നിയമനത്തിലും പൂർണ അധികാരം സ്വകാര്യ സർവകലാശാലകൾക്കാണ്.
വേണ്ടത്ര പഠനം നടത്താതെയാണ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങുന്നതിന് അനുമതി നൽകാനുള്ള ബില്ലാണ് നിയമസഭ പാസാക്കിയത്.
വിദ്യാർഥികളുടെ കേരളത്തിന് പുറത്തേക്കുള്ള ഒഴുക്ക് തടയുക, രാജ്യാന്തര നിലവാരത്തിലുള്ള പഠനാവസരങ്ങൾ സംസ്ഥാനത്ത് തന്നെ ഒരുക്കുക എന്നിവയാണ് സ്വകാര്യ സർവകലാശാല ബില്ലിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഒപി ജിൻഡാൽ, അമിറ്റി, അസിം പ്രേംജി തുടങ്ങിയ രാജ്യത്തെ വലിയ സ്ഥാപനങ്ങൾ കേരളത്തിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
350 കോടി മുതൽ മുടക്കിൽ ജെയിൻ യൂണിവേഴ്സിറ്റി സ്വകാര്യ സർവകലാശാല ആരംഭിക്കുമെന്ന് കൊച്ചിയിലെ നിക്ഷേപക സംഗമത്തിൽ അറിയിച്ചിരുന്നു. മർക്കസ്, എംഇഎസ് തുടങ്ങിയ സ്ഥാപനങ്ങളും സംസ്ഥാനത്തെ പല സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിങ് സ്ഥാപനങ്ങളും സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനൊരുങ്ങുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.