നിയമസഭാ സമ്മേളനത്തിന് തുടക്കം; സ​​​ജി ചെ​​​റി​​​യാ​​​ൻ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെയ്തു

പ​തി​ന്നാ​ലാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ 11-ാം സ​മ്മേ​ള​ന​ത്തി​ന് ഇന്ന് തു​ട​ക്കം.  

Last Updated : Jun 4, 2018, 11:02 AM IST
നിയമസഭാ സമ്മേളനത്തിന് തുടക്കം; സ​​​ജി ചെ​​​റി​​​യാ​​​ൻ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെയ്തു

തി​രു​വ​ന​ന്ത​പു​രം: പ​തി​ന്നാ​ലാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ 11-ാം സ​മ്മേ​ള​ന​ത്തി​ന് ഇന്ന് തു​ട​ക്കം.  

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സ​ജി ചെ​റി​യാ​ൻ നി​യ​മ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​ന്ന് രാ​വി​ലെ സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര​വേ​ള​യ്ക്കു ശേ​ഷ​മായിരുന്നു സ​ജി ചെ​റി​യാ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ചെ​ങ്ങ​ന്നൂ​ർ എം​എൽ​എ​യാ​യി​രു​ന്ന കെ.​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​ണ് സ​ജി ചെ​റി​യാ​ൻ നി​യ​മ​സ​ഭാം​ഗമായത്.
 
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടി​യ സ​ജി ചെ​റി​യ​ൻ വന്‍ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡി. ​വി​ജ​യ​കു​മാ​റും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യുമായിരുന്നു മുഖ്യ എതിരാളികൾ 

സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര​വേ​ളയില്‍ സോ​ഷ്യ​ൽ മീ​ഡി​യാ ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ സ​മൂ​ഹം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. പോ​ക്സോ കേ​സു​ക​ളി​ലും സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കേ​സു​ക​ളി​ലും വി​ചാ​ര​ണ വൈ​കു​ന്ന​ത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചോദ്യോത്തരവേളിൽ പറഞ്ഞു. 

ഇന്നാരംഭിച്ച നിയമാസഭ സമ്മേളനം ജൂ​ൺ 21 വ​രെ തുടരും. 12 ദി​വ​സ​മാ​ണ് സഭ ചേ​രു​ക.  

 

Trending News