ബിജെപി 4 ജില്ലകളില്‍ അധ്യക്ഷന്മാരായില്ല!

ബിജെപി പത്ത് ജില്ലകളിലെ അധ്യക്ഷന്മാരെയാണ് സംഘടനാ തെരെഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുത്തത്.നാല് ജില്ലകളില്‍ പ്രഖ്യാപനം വൈകുകയാണ്.ഇവിടങ്ങളില്‍ അധ്യക്ഷന്മാരെ ചൊല്ലി കാര്യമായ തര്‍ക്കമുണ്ട്.കോട്ടയത്ത് നിലവിലെ അധ്യക്ഷന്‍ എന്‍ ഹരിയെ വീണ്ടും അധ്യക്ഷനാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നതിനാലാണ് അവിടെ ജില്ലാ അധ്യക്ഷനെ പ്രഖ്യാപിക്കാത്തത്.

Updated: Jan 19, 2020, 06:09 PM IST

അതേസമയം പാര്‍ട്ടിയിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ രംഗത്ത് വന്നു.സംഘടനാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ഉണ്ടായെങ്കില്‍ നിര്‍ഭാഗ്യകരമെന്നും പാര്‍ട്ടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പഴയകാല പ്രവര്‍ത്തകരെ വേദനിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
 
തിരുവനന്തപുരം - അഡ്വ: വി വി രാജേഷ്,കൊല്ലം - ബി ബി ഗോപകുമാർ,പത്തനംതിട്ട - അശോകൻ കുളനട,ആലപ്പുഴ - എംവി ഗോപകുമാർ,ഇടുക്കി -  കെ എസ് അജി,തൃശ്ശൂർ - അഡ്വ: കെകെ അനീഷ് കുമാർ,പാലക്കാട് - അഡ്വ: ഇ കൃഷ്ണദാസ്,മലപ്പുറം - രവി തേലത്ത്,കോഴിക്കോട് - അഡ്വ: വികെ സജീവൻ,വയനാട് - സജി ശങ്കർ എന്നിവരെയാണ് അധ്യക്ഷന്മാരായി തെരഞ്ഞെടുത്തത്. 

ഇനി പ്രഖ്യാപിക്കാനുള്ള നാല് ജില്ലകളില്‍ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചതിന് ശേഷമാകും ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിക്കുക.ഉടനെ തന്നെ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി സംസ്ഥാന ഘടകം.നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്പ്പിക്കപെടുന്നത്.എന്നാല്‍ എം.ടി രമേശ്‌,എഎന്‍ രാധാകൃഷ്ണന്‍,ശോഭാ സുരേന്ദ്രന്‍ എന്നിവരും സംസ്ഥാന അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുണ്ട്.
ജില്ലാ അധ്യക്ഷന്മാരില്‍ മേല്‍ക്കൈ കൃഷ്ണദാസ് വിഭാഗം അവകാശപെടുന്നുണ്ട്.എന്നാല്‍ നിലവില്‍ തെരെഞ്ഞെടുക്കപെട്ട പല ജില്ലാ അധ്യക്ഷന്മാരും കെ സുരേന്ദ്രനോട് അടുപ്പം പുലര്‍ത്തുന്നവരാണ്. ദേശിയ അധ്യക്ഷനെ പ്രഖ്യാപിച്ചതിന് ശേഷമാകും ഇനി കേരളത്തിലെ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുക.