കേന്ദ്രമന്ത്രിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് ജോര്‍ജ് ഓണക്കൂര്‍;വിയോജിക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെന്ന് മന്ത്രി കിരണ്‍ റിജുജു

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിശദീകരിക്കുന്നതിനായി ബിജെപി സംഘടിപ്പിച്ച ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് കേന്ദ്രമന്ത്രി കിരണ്‍ റിജുജു എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയത്.മന്ത്രിയും ബിജെപി നേതാക്കളും ഉള്‍പെടുന്ന സംഘം പറഞ്ഞതൊക്കെ കേട്ടശേഷം തന്‍റെ നിലപാട് ഓണക്കൂര്‍ വിശദീകരിക്കുകയായിരുന്നു.

Last Updated : Jan 5, 2020, 04:33 PM IST
  • വിയോജിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും റിജുജു വ്യക്തമാക്കി.താന്‍ ആഭ്യന്തര സഹമന്ത്രി ആയിരുന്നപ്പോള്‍ കുടിയേറ്റക്കാരായ മുസ്ലിങ്ങള്‍ക്ക്‌ പൗരത്വം നല്‍കിയിരുന്ന കാര്യവും റിജുജു ചൂണ്ടികാട്ടി.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട് ബോധവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായാണ് വീടുകള്‍ കയറി നിയമത്തെ കുറിച്ച് ബിജെപി നേതാക്കള്‍ വിശദീകരിക്കുന്നത്.
കേന്ദ്രമന്ത്രിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് ജോര്‍ജ് ഓണക്കൂര്‍;വിയോജിക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെന്ന് മന്ത്രി കിരണ്‍ റിജുജു

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിശദീകരിക്കുന്നതിനായി ബിജെപി സംഘടിപ്പിച്ച ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് കേന്ദ്രമന്ത്രി കിരണ്‍ റിജുജു എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയത്.മന്ത്രിയും ബിജെപി നേതാക്കളും ഉള്‍പെടുന്ന സംഘം പറഞ്ഞതൊക്കെ കേട്ടശേഷം തന്‍റെ നിലപാട് ഓണക്കൂര്‍ വിശദീകരിക്കുകയായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തില്‍ ആറു മതങ്ങളില്‍ മുസ്ലിങ്ങളെ മാത്രം ഒഴിവാക്കിയതില്‍ ഓണക്കൂര്‍ അതൃപ്തി അറിയിക്കുകയായിരുന്നു.അതേസമയം പൗരത്വ ഭേദഗതി നിയമം മുസ്ലിങ്ങള്‍ക്ക്‌ എതിരല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

വിയോജിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും റിജുജു വ്യക്തമാക്കി.താന്‍ ആഭ്യന്തര സഹമന്ത്രി ആയിരുന്നപ്പോള്‍ കുടിയേറ്റക്കാരായ മുസ്ലിങ്ങള്‍ക്ക്‌ പൗരത്വം നല്‍കിയിരുന്ന കാര്യവും റിജുജു ചൂണ്ടികാട്ടി.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട് ബോധവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായാണ് വീടുകള്‍ കയറി നിയമത്തെ കുറിച്ച് ബിജെപി നേതാക്കള്‍ വിശദീകരിക്കുന്നത്.

ഇതിന്‍റെ ഭാഗമായാണ് സമീപ കാലത്തായി ബിജെപി സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂറിന്‍റെ വസതിയില്‍ കേന്ദ്രമന്ത്രി എത്തിയത്. കേരള നിയമ സഭ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രമന്ത്രി പിന്നീട്  മാധ്യമങ്ങളോട് പറഞ്ഞു.

Trending News