കേരള ബജറ്റ് 2020: ഇന്ത്യയെക്കുറിച്ചുള്ള കവിതാശകലത്തോടെ ബജറ്റവതരണത്തിന് തുടക്കം!

പിണറായി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് സംസ്ഥാന ധനകാര്യ മന്ത്രി തോമസ്‌ ഐസക്ക് അവതരിപ്പിക്കുകയാണ്.

Last Updated : Feb 7, 2020, 09:25 AM IST
  • പിണറായി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് സംസ്ഥാന ധനകാര്യ മന്ത്രി തോമസ്‌ ഐസക്ക് അവതരിപ്പിക്കുകയാണ്.
  • സഹോദര്യത്തില്‍ ഒരുമപ്പെട്ട ഇന്ത്യയെക്കുറിച്ചുള്ള കവിതാശകലത്തോടെയാണ് അദ്ദേഹം ബജറ്റവതരണത്തിന് തുടക്കമിട്ടിരിക്കുന്നത്.
കേരള ബജറ്റ് 2020: ഇന്ത്യയെക്കുറിച്ചുള്ള കവിതാശകലത്തോടെ ബജറ്റവതരണത്തിന് തുടക്കം!

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് സംസ്ഥാന ധനകാര്യ മന്ത്രി തോമസ്‌ ഐസക്ക് അവതരിപ്പിക്കുകയാണ്.

സഹോദര്യത്തില്‍ ഒരുമപ്പെട്ട ഇന്ത്യയെക്കുറിച്ചുള്ള കവിതാശകലത്തോടെയാണ് അദ്ദേഹം ബജറ്റവതരണത്തിന് തുടക്കമിട്ടിരിക്കുന്നത്.

എന്നാല്‍, തുടര്‍ന്നങ്ങോട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദേഹം തൊടുത്തിരിക്കുന്നത്‌. ഇന്ത്യന്‍ സമ്പദ് ഘടന തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണ് എന്ന് തോമസ്‌ ഐസക്ക് ആരോപിച്ചു.

സംസ്ഥാനത്തിനുള്ള വായ്പ പരിധി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. കൂടാതെ, കേരളത്തിന്‌ പ്രളയ ദുരിതാശ്വാസം നല്‍കുന്നതില്‍ കേന്ദ്രം വിമുഖത കാട്ടി. കൂടാതെ GST നഷ്ടപരിഹാരം കേന്ദ്ര൦ നല്‍കിയില്ല. സംസ്ഥാനത്തിന്‍റെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണ് എന്നും തോമസ്‌ ഐസക്ക് ആരോപിച്ചു.

ഈ ബജറ്റില്‍ റോഡ്‌ വികസനത്തിന്‌ 1000 കോടിയാണ് നീക്കിവച്ചിരിക്കുന്നത്‌.

ക്ഷേമ പെന്‍ഷനില്‍ വര്‍ദ്ധനവ്‌ പ്രഖ്യാപിച്ചു. എല്ലാ ക്ഷേമ പെന്‍ഷനും 100 രൂപ വര്‍ധിപ്പിക്കും. അതോടെ ക്ഷേമ പെന്‍ഷന്‍ ഇപ്പോള്‍ 1300 രൂപയായി.

തീര്‍ദേശ വികസനത്തിന്‌ 1000 കോടി രൂപ വകയിരുത്തി.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന അവസരത്തില്‍‍, ചെലവ് ചുരുക്കലിന് ഊന്നൽ നല്‍കിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്ന് ധനമന്ത്രി സൂചന നല്‍കിയിരുന്നു.

സാമ്പത്തിക മാന്ദ്യവും ഒപ്പം തുടര്‍ച്ചയായി നേരിടേണ്ടിവന്ന 2 പ്രളയങ്ങളും കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി താറുമാറാക്കിയ് അവസരത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍ എന്ത് മായാജാലമാണ്‌ ധനമന്ത്രി പുറത്തെടുക്കുക എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്....

തോമസ് ഐസക്ക് അവതരിപ്പിക്കുന്ന 11ാം ബജറ്റാണ് ഇത്.

More Stories

Trending News