കേരള ബജറ്റ് 2020: കൊച്ചിയ്ക്ക് 6000 കോടി....!!

കൊച്ചിയുടെ സമഗ്ര വികസനം സര്‍ക്കാരിന്‍റെ മുഖ്യ അജണ്ട. അതനുസരിച്ച് കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടി രൂപയാണ് ഈ ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്.

Last Updated : Feb 7, 2020, 09:59 AM IST
  • കൊച്ചിയുടെ സമഗ്ര വികസനം സര്‍ക്കാരിന്‍റെ മുഖ്യ അജണ്ട.
  • കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടി രൂപയാണ് ഈ ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്.
കേരള ബജറ്റ് 2020: കൊച്ചിയ്ക്ക് 6000 കോടി....!!

കൊച്ചിയുടെ സമഗ്ര വികസനം സര്‍ക്കാരിന്‍റെ മുഖ്യ അജണ്ട. അതനുസരിച്ച് കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടി രൂപയാണ് ഈ ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്.

കൊച്ചി- മെട്രോയുടെ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി രൂപ അനുവദിച്ചു.

പിണറായി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് സംസ്ഥാന ധനകാര്യ മന്ത്രി തോമസ്‌ ഐസക്ക് അവതരിപ്പിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദേഹം തൊടുത്തിരിക്കുന്നത്‌. ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണ് എന്ന് തോമസ്‌ ഐസക്ക് ആരോപിച്ചു.

കേരളത്തോടുള്ള അവഗണന തുടരുന്നതായി ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനുള്ള വായ്പ പരിധി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. കൂടാതെ, കേരളത്തിന്‌ പ്രളയ ദുരിതാശ്വാസം നല്‍കുന്നതില്‍ കേന്ദ്രം വിമുഖത കാട്ടി. GST നഷ്ടപരിഹാരം കേന്ദ്ര൦ നല്‍കിയില്ല. സംസ്ഥാനത്തിന്‍റെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണ് എന്നും തോമസ്‌ ഐസക്ക് ആരോപിച്ചു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന അവസരത്തില്‍‍, ചെലവ് ചുരുക്കലിന് ഊന്നൽ നല്‍കിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്ന് ധനമന്ത്രി സൂചന നല്‍കിയിരുന്നു.

സാമ്പത്തിക മാന്ദ്യവും ഒപ്പം തുടര്‍ച്ചയായി നേരിടേണ്ടിവന്ന 2 പ്രളയങ്ങളും കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി താറുമാറാക്കിയ് അവസരത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍ എന്ത് മായാജാലമാണ്‌ ധനമന്ത്രി പുറത്തെടുക്കുക എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്....

തോമസ് ഐസക്ക് അവതരിപ്പിക്കുന്ന 11ാം ബജറ്റാണ് ഇത്.

 

 

 

 

More Stories

Trending News