കേരള ബജറ്റ് 2020: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നിരവധി പദ്ധതികള്‍...

സംസ്ഥനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നിരവധി പദ്ധതികളാണ് ഈ ബജറ്റിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Last Updated : Feb 7, 2020, 01:31 PM IST
  • ഊര്‍ജ മേഖലയ്ക്ക് 1675 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
  • മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 500 മെഗാവാട്ട് അധിക വൈദ്യുതി ഉല്‍പാദിപ്പിക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
കേരള ബജറ്റ് 2020: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നിരവധി പദ്ധതികള്‍...

തിരുവനന്തപുരം: സംസ്ഥനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നിരവധി പദ്ധതികളാണ് ഈ ബജറ്റിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഊര്‍ജ മേഖലയ്ക്ക് 1675 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 500 മെഗാവാട്ട് അധിക വൈദ്യുതി ഉല്‍പാദിപ്പിക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. കൂടാതെ,
പുരപ്പുറം സൗരോര്‍ജ്ജ വൈദ്യുതി പദ്ധതി വ്യാപിപ്പിക്കും.

വൈദ്യുതി വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ശ്രമിക്കും. 2040 വരെയുള്ള വൈദ്യുതി പ്രതിസന്ധിക്കായി പുറത്തുനിന്നും വൈദ്യുതി വാങ്ങി പരിഹരിക്കും.  

കൊച്ചി-ഇടമണ്‍ ലൈനിലൂടെ കൊണ്ടു വരാന്‍ സാധിക്കുന്ന വൈദ്യുതി 200 മെഗാവാട്ടിന് തുല്യമാണ്.

തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി വിതരണ പ്രശ്‌നം പരിഹരിക്കാന്‍ 11 കെവി ലൈനില്‍ നിന്ന് ട്രാന്‍സ്‌ഫോര്‍മറിലേക്ക് രണ്ടു ലൈനെങ്കിലും ഉറപ്പുവരുത്തി തടസ്സം ഒഴിവാക്കാന്‍ വൈദ്യുതി 20-20 പദ്ധതി നടപ്പാക്കും. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇ സെയ്ഫ് പദ്ധതി ആരംഭിക്കും.

ഊര്‍ജ മിതവ്യയത്തിന് വേണ്ടി സീറോ ഫിലമെന്റ് പദ്ധതികള്‍ക്ക് സഹായം നല്‍കും. ഊര്‍ജ മേഖലിലെ അടങ്കല്‍ 1765കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.

2020 നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്‌എല്‍ ബല്‍ബുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. ഫിലമെന്‍റ് ബല്‍ബുകള്‍ക്കും നിരോധനം. തീരുമാനം നവംബറില്‍ പ്രാബല്യത്തില്‍ വരും. രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ ഇതോടെ കേരളത്തില്‍ വിതരണം ചെയ്തു. തെരുവ് വിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും എല്‍ഇഡിയിലേക്ക് മാറും

പിണറായി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് സംസ്ഥാന ധനകാര്യ മന്ത്രി തോമസ്‌ ഐസക്ക് അവതരിപ്പിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദേഹം തൊടുത്തിരിക്കുന്നത്‌. ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണ് എന്ന് തോമസ്‌ ഐസക്ക് ആരോപിച്ചു.

കേരളത്തോടുള്ള അവഗണന തുടരുന്നതായി ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനുള്ള വായ്പ പരിധി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. കൂടാതെ, കേരളത്തിന്‌ പ്രളയ ദുരിതാശ്വാസം നല്‍കുന്നതില്‍ കേന്ദ്രം വിമുഖത കാട്ടി. GST നഷ്ടപരിഹാരം കേന്ദ്ര൦ നല്‍കിയില്ല. സംസ്ഥാനത്തിന്‍റെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണ് എന്നും തോമസ്‌ ഐസക്ക് ആരോപിച്ചു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന അവസരത്തില്‍‍, ചെലവ് ചുരുക്കലിന് ഊന്നൽ നല്‍കിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്ന് ധനമന്ത്രി സൂചന നല്‍കിയിരുന്നു.

സാമ്പത്തിക മാന്ദ്യവും ഒപ്പം തുടര്‍ച്ചയായി നേരിടേണ്ടിവന്ന 2 പ്രളയങ്ങളും കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി താറുമാറാക്കിയ് അവസരത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍ എന്ത് മായാജാലമാണ്‌ ധനമന്ത്രി പുറത്തെടുക്കുക എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്....

തോമസ് ഐസക്ക് അവതരിപ്പിക്കുന്ന 11ാം ബജറ്റാണ് ഇത്.

More Stories

Trending News