കേരള ബജറ്റ് 2020: ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വ്

Last Updated : Feb 7, 2020, 11:14 AM IST
  • ടൂറിസം പ്രോത്സാഹനത്തിന് 320 കോടിയാണ് ഈ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.
  • ബേക്കല്‍-കോവളം ജലപാത ഈ വര്‍ഷം തുറക്കും.
  • ബേക്കല്‍ ജലപാത തുറക്കുന്നതോടെ മലബാര്‍ മേഖലയിലെ ടൂറിസം പദ്ധതികള്‍ക്ക് പുതിയ ഊര്‍ജ്ജം ലഭിക്കും.
കേരള ബജറ്റ് 2020: ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വ്

ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വേകാന്‍ നിരവധി പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍.

ടൂറിസം പ്രോത്സാഹനത്തിന് 320 കോടിയാണ് ഈ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.

ബേക്കല്‍-കോവളം ജലപാത ഈ വര്‍ഷം തുറക്കും. ബേക്കല്‍ ജലപാത തുറക്കുന്നതോടെ മലബാര്‍ മേഖലയിലെ ടൂറിസം പദ്ധതികള്‍ക്ക് പുതിയ ഊര്‍ജ്ജം ലഭിക്കും.

തത്ത്വമസി എന്ന പേരില്‍ തീര്‍ത്ഥാടന പദ്ധതി ആരംഭിക്കും. മുസരിസ് പദ്ധതി 2020-21ല്‍ കമ്മീഷന്‍ ചെയ്യും.

കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ നഗരഗതാഗത പദ്ധതി. തലശ്ശേരി ടൂറിസം സര്‍ക്യൂട്ട് നിര്‍മ്മാണം തുടരുന്നു
കോഴിക്കോട്, പൊന്നാനി, തങ്കശ്ശേരി തുറമുഖങ്ങളുടെ രൂപരേഖ തയ്യാറായി വരുന്നു.

ബോട്ട് ലീഗിനും മറ്റ് ജലമേളകള്‍ക്കുമായി 20 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്.

പിണറായി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് സംസ്ഥാന ധനകാര്യ മന്ത്രി തോമസ്‌ ഐസക്ക് അവതരിപ്പിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദേഹം തൊടുത്തിരിക്കുന്നത്‌. ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണ് എന്ന് തോമസ്‌ ഐസക്ക് ആരോപിച്ചു.

കേരളത്തോടുള്ള അവഗണന തുടരുന്നതായി ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനുള്ള വായ്പ പരിധി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. കൂടാതെ, കേരളത്തിന്‌ പ്രളയ ദുരിതാശ്വാസം നല്‍കുന്നതില്‍ കേന്ദ്രം വിമുഖത കാട്ടി. GST നഷ്ടപരിഹാരം കേന്ദ്ര൦ നല്‍കിയില്ല. സംസ്ഥാനത്തിന്‍റെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണ് എന്നും തോമസ്‌ ഐസക്ക് ആരോപിച്ചു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന അവസരത്തില്‍‍, ചെലവ് ചുരുക്കലിന് ഊന്നൽ നല്‍കിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്ന് ധനമന്ത്രി സൂചന നല്‍കിയിരുന്നു.

സാമ്പത്തിക മാന്ദ്യവും ഒപ്പം തുടര്‍ച്ചയായി നേരിടേണ്ടിവന്ന 2 പ്രളയങ്ങളും കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി താറുമാറാക്കിയ് അവസരത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍ എന്ത് മായാജാലമാണ്‌ ധനമന്ത്രി പുറത്തെടുക്കുക എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്....

തോമസ് ഐസക്ക് അവതരിപ്പിക്കുന്ന 11ാം ബജറ്റാണ് ഇത്.

 

More Stories

Trending News