കേരള ബജറ്റ് നാളെ...

ഫെബ്രുവരി 7ന് സംസ്ഥാന ബജറ്റ്. 

Last Updated : Feb 6, 2020, 08:47 AM IST
  • രാവിലെ 9 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് ബജറ്റവതരിപ്പിക്കും.
  • തോമസ് ഐസക്ക് അവതരിപ്പിക്കുന്ന 11ാം ബജറ്റാണ് ഇത്.
കേരള ബജറ്റ് നാളെ...

തിരുവനന്തപുരം: ഫെബ്രുവരി 7ന് സംസ്ഥാന ബജറ്റ്. 

രാവിലെ 9 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് ബജറ്റവതരിപ്പിക്കും. തോമസ് ഐസക്ക് അവതരിപ്പിക്കുന്ന 11ാം ബജറ്റാണ് ഇത്.

ഭൂമിയുടെ ന്യായവില, ഫീസുകൾ തുടങ്ങിയവ കൂട്ടുമെന്നും സൂചനയുണ്ട്. സൗജന്യ ഓൺലൈൻ സേവനങ്ങൾക്കു ഫീസ് ചുമത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന അവസരത്തില്‍‍, ചെലവ് ചുരുക്കലിന് ഊന്നൽ നല്‍കിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്നാണ് മന്ത്രി നല്‍കുന്ന സൂചന. ചരക്കുസേവന നികുതി വെട്ടിപ്പു തടയാനും സംസ്ഥാന ബജറ്റിൽ നടപടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെലവുചുരുക്കലിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിലടക്കം അയ്യായിരത്തോളം ജീവനക്കാരെ പുനര്‍വിന്യസിക്കാനും ആലോചനയുണ്ട്. നികുതി വെട്ടിപ്പ് പിടികൂടാനും കുടിശിക പിരിക്കാനും പദ്ധതികള്‍ തയാറാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

പ്രത്യാശ നിറഞ്ഞുനിന്ന ബജറ്റാണ് 2019 ജനുവരി 31ന് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചത്. മാന്ദ്യം പടിവാതില്‍ക്കലെങ്കിലും ചരക്ക്-സേവന നികുതി വഴി 30% നികുതി വർധന നേടി സംസ്ഥാനത്തിന്‍റെ വികസനക്ഷേമ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍, തനതുവരുമാനം കുറഞ്ഞതിനുപുറമേ അർഹമായതുപോലും സമയത്തിന് നൽകാതെ കേന്ദ്രം കൈമലർത്തുകകൂടി ചെയ്തപ്പോൾ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തുന്ന കാഴ്ചയാണ് പിന്നീട് കാണുവാന്‍ കഴിഞ്ഞത്.

സാമ്പത്തിക മാന്ദ്യവും ഒപ്പം തുടര്‍ച്ചയായി നേരിടേണ്ടിവന്ന 2 പ്രളയങ്ങളും കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി താറുമാറാക്കി. 

ഈയവസരത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍ എന്ത് മായാജാലമാണ്‌ ധനമന്ത്രി പുറത്തെടുക്കുക എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്.... 

More Stories

Trending News